Chapter Title : സമ്മർ പാലസ് 1 [Ismail]
നോക്കിയില്ല. അവളെ...
അവളെ വെട്ടി നുറുക്കി... കൈകളും കാലുകളും ഉടലിൽ നിന്ന് വേർപെടുത്തി... വയറ്റിൽ പലതവണ കുത്തി... അവളുടെ അലമുറ കേട്ട് തോട്ടം നടുങ്ങി... രക്തം തളം കെട്ടി ഒഴുകി... ആ കാഴ്ച അതി ഭീകരമായിരുന്നു." അയാൾ ഒന്ന് നിർത്തി, ശ്വാസമെടുത്തു. "എന്നിട്ട് മകനെ... മകനെ അയാൾ ഈ തോടത്തിൻ്റെ പിന്നിലുള്ള വലിയ കളപ്പുരയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ജീവനോടെ...
ജീവനോടെ കളപ്പുരയ്ക്ക് തീയിട്ടു. മകൻ്റെ നിലവിളി തീ ആളിക്കത്തുന്നതിനിടയിൽ കേൾക്കാമായിരുന്നു... ദിവസങ്ങളോളം ആ കരിഞ്ഞ ഗന്ധം ഇവിടെ തങ്ങി നിന്നു. ആ അമ്മയുടെ ആത്മാവ് ഇവിടെ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് വിശ്വാസം. തൻ്റെ ദാരുണമായ അന്ത്യത്തിനും മകൻ്റെ മരണത്തിനും കാരണമായവരോടുള്ള ദേഷ്യവും... തന്നെപ്പോലെ മറ്റുള്ളവരും ഈ വേദന അനുഭവിക്കണമെന്ന ചിന്തയുമായിരിക്കും ഒരുപക്ഷേ...
അതായിരിക്കും ഇവിടെ നടക്കുന്ന പല അസ്വാഭാവിക കാര്യങ്ങൾക്കും കാരണം. പ്രത്യേകിച്ച്... കുടുംബബന്ധങ്ങൾക്കിടയിൽ..." അയാൾ ഒരു ദുരൂഹമായ ചിരിയോടെ പറഞ്ഞു നിർത്തി. "ശരി, ഞാൻ പോകുന്നു സർ. സൂക്ഷിക്കണം." മാനേജർ തിരിഞ്ഞു നടന്നു, ഇരുട്ടിൽ അയാളുടെ രൂപം മറഞ്ഞു. അയാൾ പറഞ്ഞ കഥയുടെ ഭീകരത ആ കുടുംബത്തെ വല്ലാതെ അസ്വസ്ഥരാക്കി. പാലസിൻ്റെ ചുമരുകൾക്കുള്ളിൽ ആ പഴയ സംഭവങ്ങളുടെ നിഴലുകൾ തങ്ങി നിൽക്കുന്നതായി അവർക്ക് തോന്നി. അന്തരീക്ഷത്തിലെ തണുപ്പ് വർധിച്ചു.
മാനേജർ പൂർണ്ണമായും കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ അച്ഛൻ താക്കോൽ പോക്കറ്റിലിട്ടു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം, അച്ഛൻ ഒരു ചിരിയോടെ ഭാര്യയെ നോക്കി. "ഹഹ, എങ്ങനെയുണ്ട് കഥകൾ? പഴയ കൊട്ടാരങ്ങളിലെ സ്ഥിരം ഐറ്റം!" അമ്മ ചിരിച്ചുകൊണ്ട് മകനോട് പറഞ്ഞു, "നിൻ്റെ കോളേജ് തമാശകളൊക്കെ ഇതിന് മുന്നിൽ ഒന്നുമല്ല മോനേ. ഈ മാനേജർ ഒരു ഒന്നൊന്നര പാർട്ടി ആണല്ലോ!" മകൻ തലയാട്ടി ചിരിച്ചു.
"സത്യം, അയാൾ സിനിമാക്കഥ പറയുന്ന പോലെയാണല്ലോ പറഞ്ഞത്. ആ ശവക്കല്ലൊക്കെ വെറും തോന്നലായിരിക്കും." മകൾ ഒന്നും മിണ്ടാതെ നിന്നെങ്കിലും അവളുടെ മുഖത്ത് ചെറിയൊരു ഭയം ബാക്കിയുണ്ടായിരുന്നു. അച്ഛൻ അവളെ ശ്രദ്ധിച്ചു. "എന്താ മോളെ, പേടിച്ചോ? ഇതൊക്കെ വെറും കെട്ടുകഥകളല്ലേ.
ഈ കാലത്ത് ആരാണ് ഇതൊക്കെ വിശ്വസിക്കുന്നത്." "അതെ, നമുക്ക് ഫ്രഷായിട്ട് ഡിന്നർ കഴിക്കാൻ നോക്കാം. വിശക്കുന്നു," അമ്മ വിഷയം മാറ്റി. അവർ അടുക്കള ഭാഗത്തേക്ക് നടന്നു. കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ പുറത്തെടുത്ത് അത്താഴത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മാനേജർ പറഞ്ഞ ഭീകര കഥയുടെയും കൊട്ടാരത്തിലെ അസ്വസ്ഥത ഉണർത്തുന്ന അന്തരീക്ഷത്തിൻ്റെയും ഭാരം ലഘൂകരിക്കാൻ അവർ തമാശകളിലൂടെയും സാധാരണ കാര്യങ്ങളിലൂടെയും ശ്രമിച്ചു. തങ്ങൾ സുരക്ഷിതരാണെന്ന്
💬 Comments
View all comments