Chapter Title : സംസാര [NJG]
അവിടെ നിന്നു എത്തിനോക്കുമ്പോൾ, അയാൾ ചന്ദ്രന്റെ ദിശയിൽ കുമ്പിട്ടു പ്രാർത്ഥിക്കാൻ കൈകൾ ചേർത്ത് കൂപ്പുന്നു . ആ ആദിവാസി കുറച്ചുനേരം അവിടെ ദ്യാനിച്ചു നിന്നു , പെട്ടെന്ന് തിരിഞ്ഞു അയാൾ വിശ്വത്തിനെ നോക്കി.
അവന്റെ ഹൃദയം നിമിഷനേരം നിലച്ചു ... , പക്ഷേ ആ അഗോരി അവനെ നോക്കിയൊരു സ്വർഗ്ഗീയ പുഞ്ചിരി നൽകി
'ഹർ ഹാർ മഹാദേവ്' അദ്ദേഹം ആഹ്ലാദിച്ചു,
ഓം ശിവായ നമഹ
(എല്ലായ്പ്പോഴും ശുദ്ധമായ)
ഓം മഹേശ്വരായ നമഹ
(ദേവാദിദേവൻ)
ഓം ശംഭാവേ നമഹ
(സമൃദ്ധി നൽകുന്നവൻ )
ഓം പിനാക്കിനെ നമഹ
(വില്ലു കയ്യിലേന്തിയവൻ )
ഓം ശശിശേഖരായ നമഹ
(ചന്ദ്രക്കലയെ മുടിയിൽ ചൂടിയവൻ )
ഓം വാമദേവായ നമഹ
(എല്ലായിപ്പോഴും പ്രസാദപരവും ശുഭവും ആയവൻ )
ഓം വിരുപക്ഷയാ നമഹ
(പരോക്ഷമായ കണ്ണോടു കൂടിയവർ )
ഓം കപാർടിനെ നമഹ
(ജഡാധാരനായവൻ)
ഓം നീലലോഹിതായ നമഹ
(നീലലോഹിതനായവൻ )
അയാൾ തുടർന്നു
13 ശിവനാമങ്ങൾ അതിൽ അഞ്ചു നാമങ്ങളിൽ അറിയപ്പെടുന്നവൻ...
ശിവ എല്ലായിപ്പോഴും ശുദ്ധമായവൻ
മഹേശ്വര – ദേവാധിദേവൻ
സദാശിവ – നിത്യമായും ശുഭമായവൻ
വിശ്വവേശ്വര – സർവ്വലോകങ്ങളുടെയും ഈശ്വരൻ
വീരഭദ്ര – ക്രുദ്രൻ എന്നാൽ സമാധാനപ്രിയൻ
ഈ നാമങ്ങളാൽ അറിയപ്പെടുന്നവനെ നിനക്കു പ്രണാമം"" എന്നും പറഞ്ഞയാൾ അവന്ടെ നേർക്ക് കൈയ്ക്കൂപ്പി .ഇത്രയും പറഞ്ഞയാൾ എഴുന്നേറ്റ് ഒറ്റ നടത്തം തിരിഞ്ഞുപോലും നോക്കാതെ അയാൾ എവിടേക്കോ മറഞ്ഞു വിശ്വ സ്തംഭിച്ചുപോയി.
'"എന്താണ് ഇപ്പോൾ സംഭവിച്ചത്?' അവൻ വിചാരിച്ചു. 'ഞാൻ അയാളെ ഫോളോ ചയ്യുന്നെന്ന അയാൾക്ക് അപ്പോൾ ആദ്യംതൊട്ടേ അറിയുമായിരുന്നോ"'?
കാട്ടിലെക്കു അപ്രത്യക്ഷമായ രൂപം
💬 Comments
View all comments