Chapter Title : സംസാര [NJG]
ഒരു സഞ്ചാരിയും സാഹസികനുമായ അവൻ താൻ ഫേസ് ചയ്യാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് ബോധവാനായിരുന്നുവെങ്കിലും, മനസ്സാക്ഷി അവനോടു ഇങ്ങനെ ചയ്യയാണ് പറഞ്ഞുകൊണ്ടിരുന്നു .
അയാൾ കാട്ടിലേക്ക് നടക്കാൻ തുടങ്ങി.
ഇരുണ്ട വനത്തിലേക്ക് അവൻ പ്രവേശിക്കുന്നു, ഇടതൂർന്ന വനം അവന്ടെ കൂടെയും .. 3 മണിക്കൂർഓളം അവൻ സാധ്യതയുള്ള പുരാവസ്തു തെളിവുകൾ അന്വേഷിച്ച് നടന്നു...
നടന്നു ഒടുവിൽ പിന്നെയും നെഗറ്റീവ് ഔട്ട്പുട്ട്തുടർന്ന് ,അവൻ ഒടുവിൽ ശ്രമം ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു....
അവൻ തിരികെ നടക്കാനായിട്ട് കാൽതിരിച്ചതും ഒരു കിലുകിലാ ശബ്ദം കേട്ടു .
അത് ദൂരെ എവിടെന്നോ നിന്നോ വന്നു.അവൻ ആ ശബ്ദത്തെ പിന്തുടർന്നു.
ഒരു കറുത്ത നിഴൽരൂപം അവൻ കണ്ടു.... തീർച്ചയായും അതൊരു മനുഷ്യരൂപം ഇരുട്ടിൽ നടക്കുന്നതാണെന്നു അവൻ മനസ്സിലാക്കി . ഈ അസമയത് ഇത് വിചിത്രമായി തോന്നിയ അവൻ ആ നിഴലിനെ പിന്തുടരാൻ തീരുമാനിച്ചു.
'ഈ രാത്രിയിൽ അയാൾ എന്തുചയ്യുകയായിരിക്കും ?' വിശ്വ സ്വയം ചോദിച്ചു.
അവൻ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഉയരമുള്ള ആ രൂപം ഏതോ ഒരു പുരുഷ ഗോത്രക്കാരനെപ്പോലെ തോന്നിച്ചു . അയാൾ ഏതോ എക്സ്റ്റസിയിൽ അകപ്പെട്ട പോലെ നടക്കുന്നു .
വളരെ സൂക്ഷ്മമായി അകലം പാലിച്ചു അയാളെ അവൻ പിന്തുടര്ന്നു. ഒരു വലിയ നിലയുറപ്പിച്ച കല്ലിനടുത്ത് എത്തിയ അയാൾ പിടിച്ചുനിർത്തിയപോലെ നിന്നു് , അതിനു മുൻപിലായി കൈകൾ വിരിയിച്ചു മുട്ടുകുത്തി ആകാശത്തിലേക്കു നോക്കി അയാൾ 2 നിമിഷം നിന്നു. അതേപോലെ എഴുന്നേറ്റയാൾ അതിനടുത്തായി ഒരു ചെറിയ വിളക്ക് കത്തിക്കുന്നത് വിശ്വ കണ്ടു .
avan മരങ്ങൾക്കും ഇലകൾക്കുഉം മറയിൽ നിലയുറപ്പിച്ചു നല്ല വ്യൂ അനുസരിച്..
💬 Comments
View all comments