0%

Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]

ഞാൻ വർക്ക് ചെയ്യുന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ അവസരം ഒത്തു വന്നിട്ടുണ്ട്. നാളെ എന്റെ കൂടെ ലൊക്കേഷൻ വരെ ഒന്ന് വരണം കാര്യങ്ങൾ എല്ലാം ശരിയായി വരികയാണെങ്കിൽ ലോൺ തിരിച്ചടക്കാൻ ഉള്ള പൈസ നമുക്ക് നാളെ തന്നെ കിട്ടും "

എന്തോ മഹാ അപരാധം ഞാൻ പറഞ്ഞു എന്ന മട്ടിൽ പെട്ടെന്ന് രാധേച്ചി ഞെട്ടിത്തരിച്ചു അൽപ നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു ,

"മോനേ സിനിമയിലൊക്കെ അഭിനയിക്കാനുള്ള അറിവോ വിവരമോ കഴിവോ എനിക്കില്ല , ഞാൻ ഒരു തമാശയായി പറഞ്ഞതാണ് നമുക്ക് ലോൺ തിരിച്ചടയ്ക്കാൻ മറ്റെന്തെങ്കിലും വഴികൾ നോക്കാം "

"എന്റെ പൊന്നു ചേച്ചി വന്നു കയറിയത് ഒരു സുവർണാവസരമാണ്, ചേച്ചി തന്നെയല്ലേ അല്പം മുൻപ് എന്നോട് പറഞ്ഞത് ജോലിക്കാരിയുടെ ഒഴിവ് എന്തെങ്കിലും ഉണ്ടോ എന്ന് ഇതും ഒരു ജോലിക്കാരി യുടെ വേഷം ആണ് "

"നീ എന്തൊക്കെയാണ് മോനെ ഈ പറയുന്നത് സത്യമായിട്ടും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .. ഈ ചേച്ചിയെ കളിയാക്കുകയാണോ ?"

"ചേച്ചി ഞാൻ കളിയാക്കിയതല്ല സിനിമയിൽ ഒരു ജോലിക്കാരിയുടെ വേഷം വന്നിട്ടുണ്ട് ഒരു പുതുമുഖം അത് ചെയ്യണമെന്ന് ഡയറക്ടർക്ക് നിർബന്ധം. നായകൻ സിജു മേനോന്റെ ഒപ്പമുള്ള വേഷമാണ് .. "

ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ചേച്ചിക്ക് അൽപമൊന്ന് വിശ്വാസം വന്നു. ആ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു , പിന്നീട് ചെറിയ ഒരു അന്ധാളിപ്പോട് കൂടി എന്നോട് ചോദിച്ചു ,

"മോനേ ഞാൻ ഇതുവരെ ഒരു സിനിമാ ഷൂട്ടിങ് കണ്ടിട്ടു കൂടിയില്ല

💬 Comments

View all comments