Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
ഞാൻ ജിജോയാണ് .."
"പറയടാ മോനെ "
"സാറേ ആ ജോലിക്കാരിയുടെ വേഷം ചെയ്യാൻ ഒരാളെ വേണം എന്ന് പറഞ്ഞില്ലേ .. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സ്ത്രീ റെഡിയായിട്ടുണ്ട് അവർക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ ...?"
ഞാൻ വിക്കി വിക്കി കാര്യം അവതരിപ്പിച്ചു.
"എന്തു കുഴപ്പമുണ്ടാകാൻ നന്നായിട്ട് അഭിനയിച്ചാൽ അവർക്ക് കൊള്ളാം കൈനിറച്ച് കാശും കിട്ടും .."
"സാർ ഞാൻ ചോദിച്ചത് എക്സ്പോസിംഗും വൾഗർ ആയിട്ടുള്ളതും ആയ എന്തെങ്കിലും സീൻ ഉണ്ടോ എന്നാണ് ?"
"ജോലിക്കാരിയെ കൊണ്ടൊക്കെ എന്ത് വൾഗർ സീൻ ചെയ്യിപ്പിക്കുവാൻ.. നീ അങ്ങനെയാണോ എന്റെ പടത്തിനെ പറ്റി കരുതിയത് .. രൂപശ്രീയെ പോലെ മണിക്കൂറിന് ലക്ഷണങ്ങൾ മേടിക്കുന്ന നടികൾ ഇതിൽ വൾഗർ കാണിക്കുന്നുണ്ട് .. അതൊക്കെ മതി അല്ലാതെ കണ്ട് തൈക്കിളവികൾ ഒന്നും വന്ന് കാണിക്കേണ്ട കാര്യമില്ല "
ഇനി എന്തെങ്കിലും കൂടുതലായി ചോദിക്കുവാൻ നിന്നാൽ ചിലപ്പോൾ അയാളുടെ വായിൽ നിന്നും നല്ല പുളിച്ച തെറി കേൾക്കേണ്ടി വരും.അതുകൊണ്ട് കൂടുതൽ സംശയങ്ങൾ ഒന്നും ചോദിക്കാതെ തന്നെ ജോലിക്കാരിയുടെ വേഷം ചെയ്യിപ്പിക്കുവാൻ ആളെ നാളെ കൊണ്ട് വരാം എന്ന് ഉറപ്പു നൽകി ഞാൻ ഫോൺ വെച്ചു.
തിരികെ പാതിക്ക് വെച്ച് നിർത്തിയ ആഹാരത്തിന്റെ മുന്നിലേക്ക് എത്തിയപ്പോൾ എന്റെ മുഖത്തെ പുഞ്ചിരി കണ്ടു രാധേച്ചി ചോദിച്ചു ,
"പുറത്തേക്ക് പോയത് പോലെ അല്ലല്ലോ ആളുടെ വരവ് മുഖത്ത് ഒരു ചിരി ഒക്കെ ഉണ്ടല്ലോ ?"
"ഹാ ..ഒരു കോള് ഒത്ത് വന്നിട്ടുണ്ട് എനിക്കല്ല ചേച്ചിക്ക്"
"എനിക്കോ എനിക്ക് എന്ത് കോള് ?"
"ചേച്ചിക്ക്
💬 Comments
View all comments