0%

Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]

.. അല്ലേ മോനേ "

അതും പറഞ്ഞ് രാധേച്ചി നന്നായി ഒന്ന് പൊട്ടി ചിരിച്ചു. ആ ചിരി വെറും കൃത്രിമം ആയിരുന്നു. കാരണം ആ ചിരിയുടെ പൊൻ തിളക്കത്തിലും അവരുടെ കണ്ണിൽ നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഞാൻ കണ്ടിരുന്നു.

പെട്ടെന്ന് വിമൽ നടേശൻ പറഞ്ഞ ആ കഥാപാത്രത്തെപ്പറ്റി എനിക്ക് ഓർമ്മ വന്നു. വേലക്കാരിയായി ജോലി കിട്ടിയില്ല എങ്കിലും വേലക്കാരിയായി അഭിനയിക്കുവാൻ ഒരു ചാൻസ് കൊടുത്താലോ ... !

മനസ്സിൽ ഒരു ബൾബ് കത്തി. പ്രതീക്ഷയുടെ ഒരു നുറുങ്ങ് വെളിച്ചം എവിടെയോ തെളിഞ്ഞു. ഒറ്റ സീനേ ഉള്ളുവെങ്കിലും ഞാൻ മനസ്സിലാക്കിയിടത്തോളം നീളം അല്പം കൂടിയ സീനുകൾ ആയിരിക്കും. രാധേച്ചി ഉദ്ദേശിക്കുന്ന 25000 രൂപ പുഷ്പം പോലെ കിട്ടുകയും ചെയ്യും.

"ചേച്ചിക്ക് അഭിനയിക്കാൻ ഒരു ചാൻസ് തന്നാൽ അരക്കൈ നോക്കുന്നോ ?"

എന്റെ ചോദ്യം കേട്ട് ഒരു പുഞ്ചിരി മുഖത്ത് വരുത്തി ചേച്ചി പറഞ്ഞു ,

"നീ എന്നെ കളിയാക്കുകയാണോ ?"

"അയ്യോ ചേച്ചിയെ കളിയാക്കിയതല്ല കാര്യമായി പറഞ്ഞതാണ് .. "

അതു പറഞ്ഞിട്ട് തൊട്ടടുത്ത നിമിഷം ഞാൻ ആലോചിച്ചത് , ഉണങ്ങിയ കമ്പിൽ തുണി ചുറ്റിയാൽ പോലും അത് പെണ്ണാണെന്ന് കരുതി കാമിക്കുവാൻ നിൽക്കുന്ന കാമ ഭ്രാന്തന്മാരുടെ ഇടയിലേക്ക് ഞാൻ എങ്ങനെയാണ് രണ്ടു ദിവസത്തെ പരിചയമേ ഉള്ളുവെങ്കിലും സ്വന്തം ചേച്ചിയെ പോലെ മനസ്സിൽ കരുതിയ രാധേച്ചിയെ കൊണ്ടു പോകുന്നത്.

"ചേച്ചി ഒരു മിനിറ്റ് ഞാനിപ്പോൾ വരാം ..."

ആഹാരം കഴിക്കുന്നത് പകുതിക്ക് വച്ച് നിർത്തി ഞാൻ പുറത്തേക്കിറങ്ങി , വിമൽ നടേശന്റെ നമ്പറിലേക്ക് ഞാൻ വിളിച്ചു.

"സാർ ..

💬 Comments

View all comments