Chapter Title : സംവിധാന സഹായി 4 [ഉർവശി മനോജ്]
ഇപ്പോൾ കുടിശ്ശിക അടക്കം ലോൺ തിരികെ അടക്കേണ്ട അവസ്ഥയാണ് "
എനിക്ക് ചോറു വിളമ്പി തന്നു കൊണ്ട് രാധേച്ചി വിഷമത്തോടെ പറഞ്ഞു.
"എത്രയോ ചേച്ചി ലോൺ അടയ്ക്കാൻ ഉള്ളത് ?"
"ഇരുപത്തി അയ്യായിരം രൂപ ആണ് മോനെ എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല "
"ഹേ .. അത്രയേ ഉള്ളൂ അതിനു ആണോ ഇങ്ങനെ വിഷമിക്കുന്നത് .. സാരമില്ലന്നെ... "
"മോന് അത് പറയാം രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങൾ എങ്ങനെ പണം ഉണ്ടാക്കാൻ ആണ് ? "
ആഹാരം വിളമ്പി തന്ന രാധേച്ചിയുടെ കണ്ണു നിറയുന്നതു കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം. എവിടെ വച്ചോ എങ്ങനെയോ എനിക്ക് അറ്റു പോയ കുടുംബ ബന്ധങ്ങൾ , ആദ്യം രാധേച്ചിയെ കണ്ടപ്പോൾ തന്നെ ഒരു മൂത്ത ചേച്ചിയുടെ സ്ഥാനം അവർക്ക് നൽകാനാണ് എനിക്ക് തോന്നിയത്.
എങ്ങനെ രാധേച്ചിയെ സഹായിക്കാം എന്ന് ചിന്തിച്ചു കൊണ്ട് വിളമ്പി വെച്ച ആഹാരത്തിൽ കൈകളിട്ടു ഇളക്കിയ എന്നോട് രാധേച്ചി ചോദിച്ചു ,
"മോനെ .. അവിടെ സിനിമ സെറ്റിൽ എനിക്ക് എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി തരുവാൻ സാധിക്കുമോ പാത്രം കഴുകാനോ തുണിയലക്കാനോ അങ്ങനെ എന്തെങ്കിലും ജോലി അവിടെ വേണ്ടി വരില്ലെ .. ?"
പ്രതീക്ഷയോടെയുള്ള അവരുടെ ചോദ്യം എന്റെ ഉള്ളുലച്ചു ,
"അവിടെ അങ്ങനെ ജോലി ഒന്നും ഉണ്ടാകില്ല ചേച്ചി ഉണ്ടെങ്കിൽ തന്നെ അത് ചെയ്യാൻ അവിടെ നൂറ് ആൾക്കാരാണ് .."
"ഹൊ .. കാശിനു വേണ്ടി അഭിനയിക്കാൻ പോലും തയ്യാറാണ് സിനിമയിൽ .. ആരെങ്കിലും നായികയായി എങ്കിലും വിളിച്ചിരുന്നെങ്കിൽ
💬 Comments
View all comments