Chapter Title : സഞ്ചാരപദം 1 [ദേവജിത്ത്]
മാസത്തിലെ ഒരു ഞായർ ദിനം, ഉച്ച സമയത്തെ ഭക്ഷണ ശേഷം പതിവ് പോലെ തന്റെ മുറിയിലായിരുന്ന കാർത്തിക താഴേക്ക് ഇറങ്ങി നടന്നു , ഈ സമയത്ത് പഴയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ ഒരു നിഴൽ രൂപം ശ്രദ്ധയിലുടക്കി , അത് അമ്മയാണ് എന്നു തിരിച്ചറിയാൻ അധിക സമയം വേണ്ടി വന്നില്ല . എന്നാൽ 'അമ്മ ആ മുറിയിൽ പൊടി കാരണം കയറുന്നത് കണ്ടിട്ട് കൂടിയില്ല. എന്തിനാണ് 'അമ്മ അവിടേക്ക് കയറിയത് എന്നറിയാനുള്ള ആഗ്രഹം കൊണ്ട് വാതിലിന്റെ അവിടേക്ക് പതിയെ നടന്നു കൊണ്ട് ഡോറിന്റെ മുന്നിലേക്ക് കയറി നിന്നു.
"അമ്മയെന്താ ഇവിടെ " കാർത്തിക ചോദിച്ചു.
ശബ്ദം ചെവിയിൽ പതിഞ്ഞ സാവിത്രി ഒരു നിമിഷം വിറങ്ങലിച്ചു. കയ്യിലിരുന്ന പുസ്തകം തന്റെ സാരി തലപ്പിലേക്ക് ഒതുക്കി.
"ആഹ്, മോളോ , ഞാനിവിടെ എന്തോ ഒന്ന് തട്ടി മറിയുന്നത് പോലെ കേട്ടത് കൊണ്ട് വന്നതാണ്. നോക്കിയപ്പോ നമ്മുടെ കിങ്ങിണി പൂച്ച, ഞാൻ തിരികെ പോരാൻ തുടങ്ങിയപ്പോഴാ മോൾ വന്നത്.
" ആഹ്, അതാണോ അല്ല അമ്മേടെ കയ്യിലെന്താ ഇരിക്കുന്നത് " അവൾ കുസൃതി രൂപത്തിൽ തലയെത്തിച്ചു നോക്കി.
സാവിത്രി അമ്പരപ്പോടെ കയ്യിൽ ഇരുന്ന പുസ്തകം പുറത്തേക്ക് കാണിച്ചു,
"ഞാൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാ ശബ്ദം കേട്ടത് ഉടനെ ഇങ്ങോട്ടു വന്നു " അല്ല നീ എന്താ ഇങ്ങോട്ടു വന്നത്? സാവിത്രി മറുചോദ്യം ഉന്നയിച്ചു.
" ഞാൻ ചുമ്മാ ഇറങ്ങിയതാ അമ്മേ , അപ്പോഴാ ഇവിടെ അനക്കം കണ്ടത് " എന്നാൽ ശരി ഞാൻ മുകളിലേക്ക് പോകുവാ അമ്മേ .. കാർത്തിക ഒരിക്കൽ
💬 Comments
View all comments