Chapter Title : സഞ്ചാരപദം 2 [ദേവജിത്ത്]
മറുപടി നൽകി തിരിഞ്ഞു നടന്നു.
എന്തെല്ലാമാണ് തനിക്ക് ചുറ്റും നടക്കുന്നത്. അവളുടെ കാലുകൾ ഇടറുന്ന പോലെ തോന്നി ആ പടികൾ ഇറങ്ങുമ്പോൾ ..
" ആഹ് , അവളെ കണ്ടില്ലേ നീ , അവളുടെ ഒരുക്കം കഴിഞ്ഞില്ലേ ഇതുവരെ " അന്തർജനത്തിന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്.
" ആഹ് ആന്റി ,ഇല്ല അവൾ കുളിച്ചു കഴിഞ്ഞില്ല , ഞാൻ ഇങ്ങോട്ട് പോന്നു " കാർത്തിക താഴേക്ക് ഇറങ്ങി ഡൈനിങ് ടേബിളിലെ കസേരയിലേക്ക് ഇരുന്നു.
" ആന്റി , തണുത്ത എന്തെങ്കിലും കുടിക്കാൻ തരുമോ "
" എന്തേ, പെട്ടെന്ന് ദാഹം വന്നോ " അന്തർജനം ചിരിച്ചു.
എന്നാൽ കണ്ണുകളിലേക്ക് ഇരുട്ടടിച്ചു കയറിയ കാർത്തികയ്ക്ക് ആ ചിരി അട്ടഹാസം പോലെയാണ് അനുഭവപ്പെട്ടത്. കാതുകളിൽ പെരുമ്പറ മുഴങ്ങുന്നത് പോലെ . അവൾ തന്റെ കൈകൾക്ക് ഉള്ളിലേക്ക് മുഖം ചേർത്തു പിടിച്ചു.
" എന്താ പറ്റിയെ കാർത്തു നിനക്ക് " തണുത്ത നാരങ്ങാ വെള്ളം നിറച്ച ഗ്ളാസ് അവൾക്ക് അരികിലേക്ക് വെച്ചുകൊണ്ട് അന്തർജനം അവളുടെ മുടിയിഴകളിൽ തഴുകി ചോദിച്ചു.
" ഒന്നുമില്ല ആന്റി, പെട്ടെന്ന് എന്തോ ഒരു തലകറക്കം പോലെ "
" എന്നാ , ഈ വെള്ളം കുടിക്കു, എന്നിട്ട് കുറച്ചു നേരം കിടക്കു , എന്നിട്ട് എഴുന്നുള്ളിയാൽ മതി രണ്ടും "
" അത് സാരമില്ല , ഇത് കുടിച്ചാൽ മാറിക്കോളും " അവൾ ആ ഗ്ലാസ് എടുത്ത് മൊത്തി.
" ഇത് വല്ലാത്ത പരവശം തന്നെ " അവളുടെ നേർക്ക് നോക്കി അന്തർജനം പറഞ്ഞു.
കാർത്തികയുടെ തലയ്ക്ക്
💬 Comments
View all comments