0%

Chapter Title : സന്ധ്യാ ത്യാഗം 1 [Pranav]

Author : kkstories Read All Parts 338

സന്ധ്യാ ത്യാഗം 1

Sandhya Thyagam Part 1 | Author : Pranav


ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. ഈ സൈറ്റിൽ എന്നല്ല, ജീവിതത്തിൽ തന്നെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. അത്കൊണ്ട് തെറ്റ് കുറ്റങ്ങൾ പൊറുക്കുക. കഥ നിങ്ങൾക്ക് ഇഷ്ടമായി എന്ന് തോന്നിയാൽ മാത്രം ഇതിനു തുടർ ഭാഗങ്ങൾ വരും. ഇല്ലേൽ എന്റെ ആദ്യത്തേത്തും അവസാനത്തേതുമായ കഥയായി ഇത് മാറും. ഏവർക്കും കഥയിലേക്ക് സ്വാഗതം.

..........................

ഈ ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ശെരിക്കും സന്ധ്യയുടെ മനസ്സ് അവളുടെ കൈ വിട്ട് പോകുന്നുണ്ട്. തനിക്കും അനിയൻ ശരവണനും ആകെ ഉണ്ടായിരുന്ന ധൈര്യം അമ്മ ആയിരുന്നു, അതും കഴിഞ്ഞു. തന്റെ കുഞ്ഞ് അനിയൻ ഇത് എങ്ങനെ സഹിക്കും എന്ന് അവൾക്ക് കരുതൽ ഉണ്ട്.

കുഞ്ഞുനാൾ മുതൽ അമ്മ ജോലിക്ക് പോകുമ്പോൾ അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ ആണ്. ചേച്ചി മാത്രം ആയിരുന്നില്ല ഞാൻ അവനു, പക്ഷെ അമ്മയെ കഷ്‌ടപ്പെടുത്താണ്ട എന്ന ചിന്തയിൽ 5 വർഷം മുൻപ് അവനെ ഉപേക്കിഷിച്ച് ജോലിക്കായി ഗൾഫിൽ പോയതാണ് ഞാൻ.

ഈ കാലത്തിനിടയിൽ ഒരിക്കലും ഞാൻ തിരിച്ചു വന്നില്ല. നിറയെ ക്യാഷ് ഉണ്ടാക്കി. വീട് വെച്ചു, ശരവണനെ പഠിപ്പിച്ചു, കാർ മേടിച്ചു. അതിനു വേണ്ടി മേലുദ്യോഗസ്ഥർക്ക് മുന്നിൽ പല തരം അഡ്ജറ്റ്മെന്റുകൾക്കും നിന്ന് കൊടുത്തിട്ടുണ്ട്.

പക്ഷെ എല്ലാം എന്റെ അനിയനും അമ്മയ്ക്കും വേണ്ടി എന്നോർത്തു സമാധാനിച്ചു. ആർക്ക് വേണ്ടിയാണോ കഷ്ടപ്പെട്ടത്, അതിൽ ഒരാൾ പോയി. ഇനി അവൻ മാത്രം. ഇനിയെങ്കിലും അവനു ഞാൻ വേണം.

ഞാൻ ഗൾഫിൽ പോകുമ്പോൾ എനിക്ക് 20 വയസ്സും ശരവണനു 18 ഉം ആയിരുന്നു പ്രായം. അന്ന് അവൻ എന്നോട് കരഞ്ഞു പറഞ്ഞു പോകരുത്, പകരം അവൻ ജോലിക്ക് പോകാം എന്ന്. എന്നെ കഷ്ടപ്പെടുത്തുന്നത് അവനു ഇഷ്ടമല്ല.

പിന്നീട് അടുത്ത ഓണത്തിനും അവൻ ഒരുപാടു നിർബന്ധിച്ചു, നാട്ടിൽ വരാൻ. ഫ്ലൈറ്റ് ടിക്കട്ടിന്റെ ക്യാഷ് ഉണ്ടേൽ നിനക്ക് ഒരു സെമെസ്റ്റർ ഫീസ് അടയ്ക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറിയതിനു അവൻ അന്ന് ഉണ്ടാക്കിയ കോലാഹലങ്ങൾ ഒരുപാട് ആണ്.

"ഞാൻ പറഞ്ഞോ നിന്നോട് എന്നെ പഠിപ്പിക്കാൻ??
ഇങ്ങനെ നിന്റെ ഇഷ്ടത്തിന് കിടന്ന് പണി എടുക്കാൻ ആണേൽ ഞാൻ എന്തിനാ ഈ കുടുംബത്തിൽ??"

എനിക്ക് അന്ന് സന്തോഷം തോന്നി ശെരിക്കും. എന്നോടുള്ള സ്നേഹം കൊണ്ട് ആണല്ലോ അവൻ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന്.

💬 Comments

View all comments