Chapter Title : സന്ധ്യാ ത്യാഗം 1 [Pranav]
അത് കേൾക്കാൻ വേണ്ടി ഞാൻ അന്ന് അവനെ കുറേ മൂപ്പിച്ചു. പക്ഷെ അത് ഒരു വലിയ വഴക്കില്ല ആണ് അവസാനിച്ചത്. ഇപ്പോൾ വർഷം 4 ആയി, എന്റെ അനിയൻ എന്നോട് മിണ്ടിയിട്ട്.
അവനോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ നാട്ടിൽ വരാത്തത്, അവൾക് അവളുടെ ഈഗോ ആണ് വലുത് എന്നൊക്കെ അവൻ അമ്മയോട് പരാതി പറയുമായിരുന്നു. പക്ഷെ എന്നോടുള്ള വാശിയിലോ, അതോ എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന ഉദേശത്തോടെയോ അവൻ നന്നായി പഠിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അമ്മയോട് പറഞ്ഞു ഈ വഴക്ക് അങ്ങനെ തന്നെ നിൽക്കട്ടെ എന്ന്. എന്നാലും.... 4 വർഷങ്ങൾ...
അമ്മയുടെ മരണം പോലും ഇന്നലെ എന്നെ വിളിച്ചു പറഞ്ഞത് ചിട്ടമ്മ ആണ്. അതിന് പോലും അവൻ എന്നെ വിളിച്ചില്ല എന്നോർത്തപ്പോൾ, എവിടെയൊക്കെയോ ചെയ്തത് അബദ്ധം ആയോ എന്നൊരു തോന്നൽ.
.................................................
ചടങ്ങുകൾ എല്ലാം കഴിഞ്ഞു... ആ സമയം എല്ലാം ഹാളിന്റെ ഒരു വശത്തു ഞാനും, മറു വശത്തു അവനും ഉണ്ടായിരുന്നു. ആദ്യമായാണ് ഞാൻ നമ്മളുടെ പുതിയ വീട്ടിൽ വരുന്നത്. അത് ഇങ്ങനെ ഒരു കാര്യത്തിന് ആകേണ്ടി വരും എന്ന് ഒരിക്കലും കരുതിയില്ല. പക്ഷെ അവൻ എന്നെ ഒന്ന് നോക്കിയത് പോലുമില്ല.
പാവം അവൻ ആകെ തകർന്ന് പോയിരുന്നു. കണ്ണിനും ചുറ്റും കറുപ്പ് ഒക്കെ ആയി എന്റെ കുട്ടി ആകെ കോലം കേട്ട് പോയി. പണ്ട് മുതലേ അവൻ നന്നായി ഇരിക്കണം, സന്തോഷത്തോടെ ഇരിക്കണം എന്ന ചിന്തയാണ് എനിക്ക്. എന്റെ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും.
"സന്ധ്യ മോളെ, ഇങ്ങനെ കഴിക്കാതിരുന്നാൽ എങ്ങനെയാ?"
ചിറ്റ ആണ് ചോദിച്ചത്.
"ശരവണൻ വല്ലതും കഴിച്ചോ ചിറ്റേ?"
"അത് കൊള്ളാം, എന്നോടാണോ ചോദിക്കുന്നേ? നിനക്ക് അങ്ങോട്ട് ചോദിച്ചൂടെ? നീ അല്ലെ അവന്റെ ചേച്ചിയും അമ്മയും എല്ലാം... അല്ല കഴിഞ്ഞില്ലേ കുട്ടിയോളെ നിങ്ങളുടെ വഴക്ക്?"
"വഴക്ക് ഒന്നുമില്ല ചിറ്റേ... അവനെ കണ്ടില്ല അതാ..."
"അവൻ ആ ചിറയിലെ പിള്ളേരുടെ കൂടെ ഇറങ്ങി പോയി. ഇനി എപ്പോഴാ എങ്ങനാ വരുക എന്ന് ആർക്ക് അറിയാം. നിനക്ക് അറിയാലോ അവൻ അവരുടെ കൂട്ട് കൂടി ഉണ്ടാക്കി വെച്ച പൊല്ലാപ്പുകളും അടിപിടികളും ഒക്കെ"
എന്റെ ഉള്ളൊന്നു കാന്തി... അടിപിടിയോ... ചിറയിലെ പിള്ളേരെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാതെ തോന്നിവാസി കൂട്ടങ്ങളാ.. അവരുടെ കൂടെ ആണോ ഇവന് കൂട്ട്!!
"ഇല്ല ചിറ്റേ, ഞാൻ അറിഞ്ഞില്ല. എന്നോട് അമ്മ ഒന്നും
💬 Comments
View all comments