Chapter Title : സന്ധ്യാ ത്യാഗം 1 [Pranav]
നിലത്തു ഉറയ്ക്കുന്നില്ല.
"നീ കുടിച്ചിട്ടുണ്ടോ?"
"ഉണ്ടേൽ നിനക്ക് എന്താ?"
"നീ എന്ന് മുതലാ ഇങ്ങനെ ഇങ്ങനെ തോന്നിവാസിതരം കാണിച്ച തുടങ്ങിയത്??"
"നീ ഒരുമാതിരി അമ്മ റോൾ കളിക്കാൻ നിൽക്കല്ലേ. അടുത്ത ഫ്ലൈറ്റിനു കേറി സ്ഥലം വിട്ടോ "
"ഞാൻ പോണോ വേണ്ടയോ എന്ന് ഞാൻ നോക്കി കൊള്ളാം. നീ ഞാൻ പറയുന്നത് കേട്ടാൽ മതി "
"അത് അങ്ങനെ ആണല്ലോ. നീ പറയുന്നതും കേട്ട് നിന്റെ അടിമയെ പോലെ ഞാൻ ഇവിടെ കിടക്കണം അല്ലെ? എനിക്ക് സൗകര്യം ഇല്ല. നീ തന്നെ നിന്റെ വീട്ടിൽ കിടന്നോ. നാളെ രാവിലെ ഞാൻ പൊയ്ക്കൊള്ളാം."
ഞാൻ ആകെ പകച്ചു പോയി. ഇവൻ എന്നെ ഒരു ശത്രുവിനെ പോലെ ആണോ കാണുന്നേ? എനിക്ക് ഉള്ളപോലെ അവനു അപ്പോൾ ഈ വഴക്കുകൾ ഒന്നും ഒരു തമാശ അല്ലായിരുന്നോ??
"ശരവണ... നീ എന്തൊക്കെയാ മോനെ ഈ പറയുന്നേ. ഇത് നമ്മളുടെ വീട് അല്ലെ. ഞാൻ നിന്റെ ചേച്ചി അല്ലേടാ. എനിക്ക് നിന്നെ ഒന്ന് ശകരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലുമില്ലേ..."
ഞാൻ അവിടെ തറയിൽ വീണു പോയി. അവൻ എന്നെ പതിയെ പിടിച്ചു എഴുനേൽപ്പിച്ചു.
"ഇതൊക്കെ നീ ഓരോന്ന് പറയുമ്പോഴും ചെയുമ്പോഴും ആലോചിക്കണമായിരുന്നു. പോയി കിടക്ക്."
അത്രയും പറഞ്ഞു അവൻ റൂം അടച്ചു പോയി.
ഞാൻ ആകെ തനിച്ചായ പോലെ. അമ്മയും പോയി. ശരവണൻ എന്നോട് ഇങ്ങനെ. നേരിട്ട് കാണുമ്പോൾ എല്ലാം മറന്ന് എന്നെ വന്ന് കെട്ടി പിടിക്കും എന്നോർത്ത ഞാൻ മണ്ടിയായി.
കട്ടിലിൽ കിടക്കുമ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.
💬 Comments
View all comments