Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന് രാജ]
മരിയ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു . വിളി കേട്ട് മുകളിൽ നിന്ന് ഫിയ കൊച്ചിനെയും എടുത്തോണ്ട് പാതി സ്റ്റെപ്പിറങ്ങി നിന്നു
''എടീ സുധീ ..എന്നതാ .,.എന്നതാടീ ഇത് "'' ഒരു കയ്യിൽ അരിവാളും പിടിച്ചു ക്രൂദ്ധയായി നിൽക്കുന്ന സുധയെ കണ്ടു മരിയ അമ്പരന്നു
"' നിന്റെ മോളാരാടീ ബ്രോക്കറോ . എന്റെ ചെറുക്കന് പെണ്ണന്വേഷിക്കാൻ ? ഏഹ് ... വാടിയിവിടെ "'സുധ രണ്ടു സ്റ്റെപ്പ് മുകളിലേക്ക് കയറി ഫിയയുടെ കൈ പിടിച്ചു താഴേക്കിറക്കി . എന്നിട്ടു ഒച്ചപ്പാടും ബഹളവും കേട്ട് സോഫയിൽ പേടിച്ചിരുന്നു മിന്നുവിനെ വാരിയെടുത്തു . സുധയുടെ കയ്യിലെ അരിവാളും ഒച്ചപ്പാടും കണ്ട് മിന്നു പേടിച്ചു നിലവിളിക്കാൻ തുടങ്ങി
"' ഞാനാ പറഞ്ഞെ നിന്നെ കെട്ടാനവനോട് .. മരുമോളോ അയലോക്കംകാരിയോ ഒന്നുമായിട്ടല്ല മകളായിട്ടേ നിന്നെ കണ്ടിട്ടൊള്ളു . നീയിങ്ങനെ നിക്കുന്നത് എനിക്ക് സഹിക്കാൻ മേലാ . ഇങ്ങനെ നിർത്തുവേമില്ല . ജിത്തൂന്നൊരു പെണ്ണുണ്ടെൽ അത് നീയാ . എന്നതാടീ അവനൊരു കൊറവ് .നല്ലൊരു ജോലിയില്ലേ ... കാണാനും കൊള്ളില്ലേ ..നിന്റത്രേം നിറമില്ല . പിന്നെ ജാതീം മതോം .....എന്നാലും മറ്റാരേക്കാളും നന്നായി അവൻ നിന്നേം നിന്റെ പിള്ളേരേം നോക്കും "' ഫിയ പറഞ്ഞറിഞ്ഞതാണെന്നു പറഞ്ഞൊരു ബ്രോക്കർ വീട്ടിലേക്ക് വന്നതും , അവനിപ്പോ കല്യാണം ആലോചിക്കുന്നില്ലന്നു പറഞ്ഞയാളെ പറഞ്ഞു വിട്ടിട്ട്അടുക്കളയിൽ നിന്നരിവാളും എടുത്തു കൊടുങ്കാറ്റു പോലെ പാഞ്ഞ സുധയുടെ പുറകെ എത്തിയ ജിത്തു മിന്നുവിനെ അമ്മയുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി .
"' അമ്മക്കെന്നാ കേടാ ... കുഞ്ഞേച്ചിക്കെന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ ..ഏഹ് .'അമ്മ വാ
💬 Comments
View all comments