Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
.
” എന്താ അടിക്കുന്നില്ലേ ?” ഓങ്ങിയ കൈ ഒന്ന് പതിയെ ആയപ്പോൾ ഫ്രാൻസി സുധയോട് ചോദിച്ചു
സുധ ആ മടൽ കൊണ്ട് അവനെ അടിച്ചു . ഫ്രാൻസിയുടെ തോളിൽ ആണ് കൊണ്ടത് . എന്നിട്ടും അവൻ തടുത്തില്ല . ഫ്രാൻസി പറഞ്ഞു
” ‘സുധാമ്മ ഇനിയും അടിച്ചോളൂ . തല്ലി കൊന്നാലും ഞാൻ തടുക്കില്ല . വീട്ടിലും ആരും ഒന്നും പറയില്ല . ഞാൻ മമ്മിയോടും എല്ലാം പറഞ്ഞിട്ടാണ് വന്നത് “
ഫ്രാൻസിയുടെ വാക്കുകൾ അവളെ ഒട്ടൊന്നു ചിന്താകുലയാക്കി . ഫ്രാൻസി അവളെ കൈയ്യിൽ പിടിച്ചു തന്റെ അരികിലേക്ക് വലിച്ചു ഇരുത്താൻ നോക്കി .സുധ കുതറിയിട്ടും അവൻ വിട്ടില്ല . ഫ്രാൻസിയുടെ ഒപ്പം സുധ ആ ടാർ പോളിനിൽ ഇരുന്നു
” ‘സുധാമ്മ ക്ഷമിക്കണം . ഇന്നലത്തെ സുധാമ്മയുടെ പ്രകോപനത്തിൽ പറ്റി പോയതാണ് .സുധാമ്മ അറിയാമോ ജിത്തു എന്ത് മാത്രം വിഷമിക്കുന്നു എന്ന് . അവനു ആരോടും അധികം കമ്പനി ഇല്ലാണ് അറിയാമല്ലോ . ഇത്രയും പ്രായമായിട്ടും സുധാമ്മ അവനെ അടിക്കുന്നതും മറ്റും അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് . അവൻ മിനിങ്ങാന്നു വന്നത് തന്നെ ജീവിതം അവസാനിപ്പിക്കയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുകയോ ചെയ്യും എന്ന തീരുമാനവുമായിട്ടാണ് . സുധാമ്മ അവനോടുള്ള സ്നേഹവും അവനെ സുധാമ്മയെ ജീവനാണ് എന്നും ഞങ്ങക്ക് അറിയാം . സ്നേഹം മൂടി വെക്കേണ്ടതല്ല .ഇനിയെങ്കിലും സുധാമ്മ അവനോടു സംസാരിക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്തില്ലെങ്കിൽ പിന്നെ അവനെ അമ്മക്ക് നഷ്ടപ്പെടും “
സുധക്ക് ഒന്നുംമിണ്ടുവാൻ ഉണ്ടായിരുന്നില്ല . അവൾ ആകെ പകച്ചു പോയിരുന്നു
💬 Comments
View all comments