Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
. സുധ ഇന്നലെ രാത്രി ഒന്ന് വീണു . കുഴപ്പമൊന്നുമില്ല “
മരിയ ഫ്രാൻസിയെ ഒന്ന് നോക്കിയിട്ടു തുടർന്നു
” ജീവിത സാഹചര്യങ്ങളും നിന്നോടുള്ള കരുതലും ആണ് സുധയെ ഇത്ര പരുക്കൻ ആക്കിയത് . ഇനി നിങ്ങള് രണ്ടാളും ചേർന്ന് അത് പതുക്കെ പഴയ സുധയെ തിരികെ എത്തിക്കണം . പിന്നെ വീണ കാര്യങ്ങൾ ഒന്നും ചോദിച്ചു അമ്മയെ ബുദ്ധി മുട്ടിക്കരുത് “
” ശെരി മമ്മി “
ജിത്തു സന്തോഷവാനായി തന്റെ ബൈക്കുമെടുത്തു വീട്ടിലേക്കു പോയി . ഒൻപതു മണിയോടെ ജിത്തു വീണ്ടും ഫ്രാൻസിയുടെ വീട്ടിൽ വന്നു അവനെ വിളിച്ചു . ഇറങ്ങി വന്ന ഫ്രാൻസിയെ ജിത്തു കെട്ടി പിടിച്ചു . അമ്പരന്ന ഫ്രാൻസിയോട് ജിത്തു പറഞ്ഞു
” ഡാ പ്രാഞ്ചി ….ഇന്ന് അമ്മ എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു . എന്റെ ജോലിക്കാര്യങ്ങൾ എല്ലാം ചോദിച്ചു .എന്റെ കൂടെ ഇരുന്നു TV കണ്ടു . എനിക്ക് സന്തോഷമായെടാ “
ജിത്തുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു ” വർത്തമാനം കേട്ട് മരിയയും ഇറങ്ങി വന്നു . വിവരങ്ങൾ അറിഞ്ഞ മരിയ്ക്കും സന്തോഷമായി .
ജിത്തു പറഞ്ഞു ” ഡാ നിന്റെ കാർ ഞാൻ നാളെ എടുക്കും . നാളെ അമ്മയുടെ പിറന്നാൾ ആണ് . കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോണം “
ആഹാ !! അത് കൊള്ളാമല്ലോ മോനെ ..ഈപിറന്നാൾ നമുക്ക് ആഘോഷിക്കണം ” മരിയ പറഞ്ഞു നിങ്ങൾ പോയിട്ട് വാ . ഉച്ചക്കത്തെ ഊണ് ഇവിടെ “
‘ശെരി മമ്മി ”
💬 Comments
View all comments