0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.2K

വാങ്ങി ആളൊഴിഞ്ഞ ഒരു മൂല തപ്പി ..ജിത്തു അവനെയും കൂട്ടി ഒരു കാബിനില്‍ കയറി . ഗ്ലാസില്‍ ഒഴിച്ച ബീയര്‍ കുടിക്കാതെ എന്തോ ചിന്തിച്ചു കൊണ്ടിരുന്ന ജിത്തുവിനെ നോക്കി ഫ്രാന്‍സി ചോദിച്ചു

“എന്താടാ അമ്മയോട് പ്രശ്നം ? “

“നിനക്കറിയാമല്ലോ ..പ്രശ്നം ഒന്നുമില്ല ..ഇനി ഞാന്‍ അങ്ങോട്ട്‌ പോകുന്നില്ല . അമ്മ വേണേല്‍ എന്നെ വിളിക്കാന്‍ വരട്ടെ”

കാര്യമായ എന്തോ സംഭവിച്ചല്ലോ എന്ന് ഫ്രാന്‍സി ഓര്‍ത്തു .അവന്‍ ജിത്തുവിനോട് പിന്നെയും ചോദിച്ചു

“ആട്ടെ ..ഇന്നലത്തെ പ്രശ്നം എന്താ ?”

“അമ്മ പുല്ലു ചെത്തികൊണ്ട് വരുമ്പോളാ ഞാന്‍ നമ്മുടെ കൂടെ പഠിച്ച എൽസയോട് സംസാരിച്ചു കൊണ്ട് നിക്കുന്നത് കണ്ടത് . അമ്മ പുല്ലവിടെ ഇട്ടിട്ടു അവിടെ കിടന്നിരുന്ന ഒരു കമ്പ് എടുത്തു എന്നെ എൽസയുടെ മുന്‍പില്‍ ഇട്ടു തല്ലി”

''' എന്നിട്ട് …?

“അമ്മയുടെ ദേഷ്യം കഴിഞ്ഞിട്ട് വീട്ടില്‍ ചെല്ലാമെന്നു വിചാരിച്ചു കുറച്ചു കഴിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചൂലെടുത്ത് ” ഏതാടാ ആ അലവലാതി ?” എന്ന് ചോദിച്ചു പിന്നെയും തല്ലി . ഒന്നുമല്ലേലും 25 വയസ് എനിക്കുണ്ടെന്നോ ഒരു സര്‍ക്കാര്‍ ഉഉദ്യോഗസ്ഥൻ ആണെന്നോ അമ്മ നോക്കണ്ടേ ? ” അതും പറഞ്ഞു ജിത്തു വിതുമ്പി

“സാരമില്ലടാ പോട്ടെ .നിന്റെ അമ്മയുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ? നിന്നോടുള്ള സ്നേഹവും കരുതലും കൊണ്ട ..ഒന്നുമല്ലേലും ഒറ്റയ്ക്ക് നിന്നെ ഇത്രയ്ക്കു വളർത്തിയതല്ലേ ? ''' ”

“സ്നേഹം പ്രകടിപ്പിക്കണ്ട ..ഒന്ന് ചിരിച്ചു കൂടെ അമ്മക്ക് , അതും വേണ്ട ഒന്ന് സംസാരിച്ചു കൂടെ ? ജോലി കഴിഞ്ഞു വീട്ടില്‍ ചെന്നാല്‍ അമ്മ

💬 Comments

View all comments