Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
?''' സുധയുടെ ചോദ്യം കേട്ടാണ് ജിത്തു കണ്ണും തിരുമ്മി എണീറ്റത് .
''അയ്യോ .. ഇന്ന് ഞായറാണല്ലോ അല്ലെ ?''' ജിത്തു പെട്ടന്ന് എഴുന്നേറ്റു . സുധ അപ്പോഴേക്കും കട്ടൻ ചായ മേശപ്പുറത്തു വെച്ചിട്ട് പുറത്തേക്ക് പോയിരുന്നു .
"'' നീ ഇപ്പൊ പോയാൽ മതിയോ ? അവിടുന്നാരേലും വരുന്നുണ്ടോ ? മരിയയോ ഫിയയോ ആരേലും ?''' സുധ മേശയിൽ ഇഡ്ഡ്ലിയും ചമ്മന്തിയും കൊണ്ട് വന്നു വെച്ചു
"'അറിയില്ലമ്മേ ...ഞാൻ പോയി കാറെടുത്തോണ്ട് പൊക്കോളാം "' ജിത്തു നിന്നോണ്ട് തന്നെ ചായ കുടിച്ചു .
"'കഴിച്ചിട്ട് പോടാ ...""
"'ഓ വേണ്ട .. തിരിച്ചുവരുന്ന വഴിക്ക് വല്ലതും കഴിച്ചോളാം .."'
"'ജിത്തൂ ...ഞാൻ പറഞ്ഞ കാര്യം നീയാലോചിച്ചോ ?'"' സുധ അവന്റെ മുഖത്തേക്ക് നോക്കി . അവനൊന്നും മിണ്ടിയില്ല .
"' നിന്റെ ഭാവിയാണ് പോകുന്നത് .നിന്നോടിത് എനിക്ക് പറയാൻ കൊളളുവേലാന്നറിയാം . എന്നാലും എനിക്കവളുടെ മുഖത്തെ വിഷമം കാണുമ്പോൾ .... നമ്മുടെ മുന്നിലുള്ള ഈ അഭിനയം മാത്രമേ ഉള്ളെടാ . അതിന്റെ വിഷമം അറിയണേൽ അനുഭവിച്ചോർക്കേ അറിയൂ . "' സുധ ചായ ഗ്ലാസ് മേടിച്ചോണ്ട് അകത്തേക്ക് നടന്നു .
"'അമ്മെ ...ഞാൻ ..ഞാനിന്ന് പറയാം തീരുമാനം . "'' ജിത്തു ചെരിപ്പ് ഇട്ടോണ്ട് പറഞ്ഞു .
വീടിന്റെ പുറകിലെ നടപ്പ് വഴിയിലൂടെ ജിത്തു മരിയയുടെ വീടിന്റെ പുറകിലെത്തിയതും അടുക്കള വാതിൽക്കൽ നിന്നെന്തോ വെള്ളം അവന്റെ കാൽ ചുവട്ടിൽ വീണു, പെട്ടന്ന് പുറകോട്ട് മാറിയതിനാൽ അവന്റെ ദേഹത്ത് വീണില്ല.
""കർത്താവേ.. മേത്ത് വീണോടാ ജിത്തു.. നിന്റെ
💬 Comments
View all comments