Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
പുറകിൽ നിന്ന് വിളിച്ചിട്ടും അവൻ നിന്നില്ല .
"'' കുഞ്ഞേലി ..."'' പിറ്റേന്ന് വണ്ടിയെടുക്കാനായി മരിയയുടെ വീട്ടിലെത്തിയ ജിത്തു മുറ്റമടിച്ചുകൊണ്ട് നിൽക്കുന്ന ഫിയയെ വിളിച്ചിട്ട് അകത്തേക്ക് കയറി
"'ജിത്തൂ ..അവിടൊന്ന് നിന്നെ ..."'
"'എന്നാ കുഞ്ഞേലി .."'പരമാവധി പ്രസന്നത മുഖത്ത് വരുത്തി അവൻ ഫിയക്ക് നേരെ തിരിഞ്ഞു
''എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട് ..."'
"' നാളെ ..നാളെ മതിയോ ..ഇന്നല്പം അർജന്റ് ജോലിയുണ്ട് "'
''മതി .. നാളെ എപ്പഴാണേൽ ... ഉച്ചകഴിഞ്ഞു മമ്മിയും ഫ്രാൻസിയും ടൗണിൽ പോകും .അപ്പഴാണേൽ സൗകര്യം "'
"'പിന്നെന്താ ..ഞാൻ വരാം "' ജിത്തുവിന്റെ മുഖം പൂത്തിരി കത്തും പോലെ തിളങ്ങി .
'' ഡാ ചായ എടുക്കട്ടെ "' മരിയ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞതിന് മറുപടി പോലും കൊടുക്കാതെ ജിത്തു കാറിന്റെ കീയുമെടുത്തിറങ്ങി .
"' കുഞ്ഞു നാളിന്‍ ചെറുപ്പത്തിലല്ല്യേടി എന്റേ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ല്യേടി നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി എന്റെ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ല്യേടി ."' ഫിയയെ നോക്കി പാട്ടും പാടിക്കൊണ്ടവൻ കാർ തിരിച്ചു . ഫിയ അവനെ രൂക്ഷമായൊന്നു നോക്കിയപ്പോൾ ജിത്തു അവളെ കണ്ണിറുക്കി കാണിച്ചിട്ട് കാർ പുറത്തേക്കെടുത്തു ഓടിച്ചു പോയി .
''ആ ...വിടടാ പ്രാഞ്ചി .... '' പറമ്പിൽ ഓലമടലു പെറുക്കിക്കൂട്ടുകയായിരുന്ന സുധ തന്നെ ഒരു കരം വരിഞ്ഞുമുറുക്കിയപ്പോൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു .
"'ഞാൻ ഞാനാണെന്ന് എങ്ങനെ മനസ്സിലായി .."'' ഫ്രാൻസി സുധയെ വയറിൽ വട്ടം പിടിച്ചു തന്റെ നെഞ്ചിലെക്കിട്ടിട്ട് ചോദിച്ചു .
''ഈ നാട്ടിൽ എന്നെ ഇങ്ങനെ കേറി
💬 Comments
View all comments