Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
.
"' അമ്മക്കെന്നാ കേടാ ... കുഞ്ഞേച്ചിക്കെന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ ..ഏഹ് .'അമ്മ വാ "'ജിത്തു സുധയുടെ കൈ പിടിച്ചു വലിച്ചു . എന്നിട്ടവൻ ഫിയയുടെ നേരെ തിരിഞ്ഞു
"' ഇപ്പോളുള്ള സാഹചര്യം ഒക്കെ മാറും . അപ്പോളൊരിക്കൽ തനിച്ചായെന്ന് തോന്നിയാൽ അങ്ങോട്ട് പോരെ . ഞാൻ ഇതേപോലെ അവിടെ കാണും . ..മരിച്ചില്ലേൽ .. അമ്മ പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല . അമ്മ പറഞ്ഞു കഴിഞ്ഞാണെലും ഞാനും ആശിച്ചു പോയി ..ഇഷ്ടപ്പെട്ടു പോയി ..അത് നിന്റെ ശരീരം കണ്ടു മോഹിച്ചിട്ടൊന്നുമല്ല ..... വാ അമ്മെ പോകാം ... കുഞ്ഞേച്ചിക്കിഷ്ടമില്ലേൽ നിർബന്ധിച്ചിട്ട് കാര്യമില്ലല്ലോ ..."'' ജിത്തു സുധയുടെ കൈയ്യിൽ വീണ്ടും പിടിച്ചു വലിച്ചു .
"'അയ്യോ ..സെന്റി ..കെടന്നു മോങ്ങാതെടാ നാറീ .. അവളേം കൊണ്ടല്ലാതെ ഞാനില്ലങ്ങോട്ട് ..ഡീ .,.ഇത് നിന്നെ കൊല്ലാനല്ല .. നീയില്ലാതെ ഞാനിവിടിന്നിറങ്ങണേൽ എന്നെ കണ്ടിച്ചു തുണ്ടം തുണ്ടമാക്കി കൊണ്ടോണം ..ഇതാ ..ആദ്യത്തെ വെട്ടു നീ തന്നെ വെട്ട് "' സുധ ഫിയയുടെ കയ്യിലേക്ക് അരിവാൾ ബലമായി പിടിപ്പിച്ചു
"'എന്റെ സുധാമ്മെ ..എന്നാ .എന്നായിങ്ങനെയൊക്കെ പറയുന്നേ ...അവന്റെ ഭാവി .. ഞാൻ രണ്ടാം കേട്ടാ ...അവന്റെ ജീവിതോം ...ജിത്തൂട്ടാ ഒന്ന് പറയടാ സുധാമ്മയോട്"'' ഫിയ പൊട്ടിക്കരഞ്ഞോണ്ട് സുധയുടെ തോളിലേക്ക് വീണു .
"'ഡി മരിയെ രാത്രിക്കിടാൻ ഇത് മതി .. നിനക്ക് പേടിയുണ്ടേൽ അങ്ങോട്ട് പോരെ .. ഇവളെ ഞാൻ കൊണ്ടോകുവാ ..അല്ലെങ്കിൽ വേണ്ട ...ഡാ നീയിങ്ങുവന്നെ "' സുധ ഫിയ പറയുന്നതൊന്നും കേൾക്കാതെയെന്ന പോലെ പറഞ്ഞു .
"' നിന്റെ പെണ്ണാ .. ഇത് നിങ്ങടെ മക്കളും . ജീവനുള്ളിടത്തോളം കാലം സംരക്ഷിച്ചോണം . താലീം കൂലീമൊക്കെ പിന്നേ മതി . നീ അവളേം കൊണ്ടങ്ങോട്ട് പൊക്കോ . ഞാനും മറിയാമ്മേം ഇന്നിവിടാ .മിന്നുമോളും ഇവിടെ നിന്നോളും . മുത്തിനേം നിന്റെ പെണ്ണിനേം കൊണ്ടിപ്പോ ഇറങ്ങിക്കോണം . "''' സുധ ജിത്തുവിന്റെ കൈകളിലേക്ക് ഫിയയുടെ കൈ വെച്ച് കൊടുത്തു . മരിയ അത് കണ്ട് കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു .
''ശുഭം
💬 Comments
View all comments