Chapter Title : സങ്കിർണം [Danmee]
പറഞ്ഞു കാൾ കട്ട് ചെയ്യുമ്പോൾ . രോഹിത് എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
രോഹിത്ത് കൗണ്ടറിൽ നിന്നും നാല് ടിക്കറ്റ് വാങ്ങി വന്നു. ചെറിയ തിയേറ്റർ ആയിരുന്നു. രേഷ്മയും രോഹിത്തും പതിവ് തെറ്റിക്കാതെ കോർണർ സീറ്റ് തന്നെ പിടിച്ചു. അത് കാരണം എനിക്ക് ശ്രുതിയുടെ അടുത്ത് ഇരിക്കേണ്ടി വന്നു. സിനിമ തുടങ്ങി. ഒരു തല്പര്യവും ഇല്ലാതെ ആണ് കണ്ടതെങ്കിലും സിനിമ എന്നെ പിടിച്ചിരുത്തി. ആദ്യ പകുതി മുഴുവൻ കോമഡി ആയിരുന്നു. ക്ലാസ്സ് റൂമിൽ നടക്കുന്നതും പിന്നെ പ്രധാനകഥാപാത്രം അയ പെൺകുട്ടിക്ക് പറ്റുന്ന അബദ്ധങ്ങളും. ചില സിനുകൾ എന്നെ പൊട്ടി ചിരിപ്പിച്ചു. ഞാൻ ചിരിക്കുന്നത് ശ്രുതി നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരി അടക്കാൻ നോക്കി. അവൾ അപ്പോൾ എന്നെ ഒരു നോട്ടം നോക്കി. സ്‌ക്രീനിൽ നിന്നും വരുന്ന വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു. അവൾ എന്നെ ഒന്ന് ആക്കി ചിരിച്ചു. പിന്നീട് ഞാൻ സിനിമ സീരിയസ് ആയി കാണാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ശ്രുതി രോഹിതിനോട് എന്തോ പറഞ്ഞു. അവൻ അപ്പോൾ എന്റെ കയ്യിൽ കുറച്ച് ക്യാഷ് തന്നിട്ട് പറഞ്ഞു.
" ഡാ നീ എന്തെങ്കിലും കുടിക്കാൻ വാങ്ങി കൊണ്ട് വാ "
" എനിക്ക് ഒന്നും വയ്യ "
" ഡാ പ്ലീസ് "
ശ്രുതി അവനോട് വെള്ളം വെടിക്കാൻ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക അത് കൊണ്ടാണ് ഞാൻ എതിർത്തത്. അപ്പോൾ ശ്രുതി പറഞ്ഞു.
" അങ്ങനെ ആരും കഷ്ട്ടപെടണ്ട.... ഞാൻ തന്നെ പൊക്കോളാം "
ശ്രുതി എന്നെ മറികടന്ന് പുറത്തേക്ക് പോയി . ഞാൻ അവിടെ തന്നെ ഇരുന്നു. കുറച്ച് കയിഞ്ഞ് അവൾ മടങ്ങി വന്നു കയ്യിൽ രണ്ട് ഫ്രൂട്ടിയും പിന്നെ കപ്പ വറുത്തതും ഉണ്ടായിരുന്നു. അവൾ രോഹിത്തിന് ഒരു ഫ്രൂട്ടിയും കപ്പവാറുത്തതും കൊടുത്തപ്പോൾ അവൻ രേഷ്മയുടെ സൈഡിലേക്ക് തിരിഞ്ഞിരുന്നു. ശ്രുതി അവളുടെ സീറ്റിൽ ഇരുന്നു. ഫ്രൂട്ടിയുടെ ക്യാപ് തുറന്നു. അപ്പോൾ ഞാൻ പറഞ്ഞു.
" എങ്ങനെയാ ശളിന്റെ പുറത്തൂടെ കുടിക്കുമോ . ഏതോ വെള്ളം കുടിക്കാൻ ഹോൾ വല്ലതും ഇട്ടിട്ടുണ്ടോ "
ഞാൻ അവളെ
💬 Comments
View all comments