Chapter Title : സങ്കിർണം [Danmee]
ചെന്ന് സംസാരിച്ചു. ഞാൻ അവിടെ തന്നെ നിന്നതേ ഉള്ളു.
" ഡാ ഏത് പടത്തിനു കേറാം "
ഞാൻ അവനെ പുച്ഛത്തോടെ ഒന്ന് നോക്കി.
" മുറിവേറ്റ ചിറകുകൾ കാണാം "
ശ്രുതി പെട്ടെന്ന് പറഞ്ഞു.
" അതേതു പടം "
രോഹിത് ചോദിച്ചു.
" ഇതിൽ അഭിനയിച്ച കുട്ടിക്കണ് ഇത്തവണത്തെ സംസ്ഥാന അവാർഡ് കിട്ടിയത്.... മികച്ച ബാലതരം "
അത് കേട്ട് ഞാൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
" ഡാ അവാർഡ് പടം വല്ലതും ആയിരിക്കും..... ഒന്നാമത് എന്റെ മൈന്റ് ശെരി അല്ല "
" അവാർഡ് പടം ഒന്നും അല്ല കോമഡി ആണ്... എന്റെ കൂട്ടുകാരികൾ കണ്ടതാ "
ശ്രുതി പറഞ്ഞപ്പോൾ ഞാൻ പുച്ഛത്തോടെ പറഞ്ഞു.
" നിന്റെ കൂട്ടുകാരികൾ ചെയ്യാത്ത കാര്യങ്ങൾ ഒന്നും ഇല്ലല്ലോ "
അത് കേട്ട് അവളും എന്നോട് തർക്കിച്ചു.
" ദേ ഇയാൾ ഉണ്ടങ്കിൽ ഞാൻ പടത്തിനു വരുന്നില്ല കേട്ടോ "
" എനിക്കും പടം കാണണം എന്ന് നിർബദം ഒന്നും ഇല്ല "
"മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും ..... നിങ്ങൾ ഇവിടെ എങ്കിലും പൊക്കോ.... ഞങ്ങൾ പടം കാണാൻ തന്നെ തീരുമാനിച്ചു."
ഒടുവിൽ എനിക്കും അവർക്കൊപ്പം പോകേണ്ടി വന്നു. ശ്രീ പദ്മനാഭയിൽ ആയിരുന്നു ശ്രുതി പറഞ്ഞ സിനിമ ഓടിയിരുന്നത്.
ഞങ്ങൾ നാലുപേരും നടന്ന് തിയേറ്ററിൽ എത്തുമ്പോൾ. എന്റെ ഫോൺ റിങ് ചെയ്‌തു. കിരൺ ആയിരുന്നു അത്. ഞാൻ കാൾ അറ്റൻഡ് ചെയ്‌തു
" ഡാ വണ്ടി റെഡി അയ "
" ഇല്ലെടാ കുറച്ച് കഴിയും "
"ഞങ്ങൾ വിതുരയിൽ എത്തി .... ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യണോ "
" വെണ്ട ഡാ നിങ്ങൾ വിട്ടോ..... വണ്ടി കിട്ടാൻ ലേറ്റ് ആകും.... നിങ്ങൾ എന്തായാലും ഒരു 6.30 വരെ എങ്കിലും അവിടെ കാണില്ലേ.. ഞാൻ അങ്ങോട്ട് വരാൻ നോക്കാം.... ഇനി അങ്ങോട്ട് വരാൻ പറ്റിയില്ലെങ്കിലും നിങ്ങൾ തിരിച്ചു വരുമ്പോൾ ഞാൻ നിങ്ങളെ വന്ന് കാണും.... നമുക്ക് ഒരുമിച്ച് തിരിച്ചു പോകാം "
ഞാൻ ഉറച്ച ശബ്ദത്തിൽ അത്
💬 Comments
View all comments