Chapter Title : സങ്കിർണം [Danmee]
കയറിയപ്പോൾ ഞാൻ വണ്ടി സെക്രട്ടറിയെറ്റിന് അടുത്തേക്ക് വണ്ടി വിട്ടു. ഇങ്ങോട്ട് വന്നപ്പോൾ ഞാൻ അവിടെ ഒരു റോയൽ എൻഫീൽഡ് ഷോറും കണ്ടായിരുന്നു. ഞാനും രോഹിത്തും അവിടെ ചെന്ന് അനേഷിച്ചപ്പോൾ. അവിടെ സർവീസ് ചെയ്യില്ല അത് ഷോറും മാത്രം ആണെന്ന് പറഞ്ഞു. അവരുടെ തന്നെ സർവീസ് സെന്റർ തൈക്കട് ഉണ്ട് അങ്ങോട്ട് കൊണ്ട് പോകാൻ പറഞ്ഞു. ഞാൻ രോഹിത്തിനെ ഒന്ന് നോക്കികൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്‌തു. വണ്ടി ഓടുമ്പോൾ ചെറിയ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അമ്മയോട് എന്ത് പറയും എന്ന് ഞാൻ ആലോചിച്ചു. ഞാൻ അല്ല ഓടിച്ചത് എന്ന് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല. എന്നെ കുറിച്ചുള്ള അമ്മയുടെ ആതി വർധിക്കുകയെ ഉള്ളു.
തൈകാട് വണ്ടി കൊടുത്തപ്പോൾ അവർ വണ്ടി കിട്ടാൻ ഈവെനിംഗ് ആകും എന്ന് പറഞ്ഞു . റെഡി ആകുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു അവർ എന്റെ ഫോൺ നമ്പർ വാങ്ങി. അപ്പോൾ കിരൺ എന്റെ ഫോണിലോട്ട് വിളിച്ചു. ഞാൻ ഫോൺ രോഹിത്തിനെ കാണിച്ചു കൊണ്ട് അവനെ വല്ലാതൊന്ന് നോക്കി.
" ഇങ്ങ് എടുക്ക് ഞാൻ സംസാരിക്കാം "
എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി.
" ഡാ ഞാൻ കാര്യം ഒക്കെ പറഞ്ഞിട്ടുണ്ട് .... നീ ഒന്ന് സമാദാനപെട് ജീവൻ പോണ കാര്യം ഒന്നും അല്ലല്ലോ "
രോഹിത് എന്നെ സമാദാനപ്പെടുത്താൻ നോക്കി.
" ഇനി വൈകുന്നേരം വരെ എന്ത് ചെയ്യും........ പടത്തിന് കേറിയാലോ "
" നീ ഒന്ന് പോയെ നമ്മുക്ക് ഇവിടെ ഇരിക്കാം വണ്ടി ശെരിയാവുമ്പോൾ .. നമുക്ക് അവന്മാരുടെ അടുത്തേക്ക് പോകാം. അവരെ ഒന്ന് കാണുക എങ്കിലും ചെയ്യണം "
" നീ വടേ "
അവൻ എന്നെയും കൂട്ടി കിഴക്കേകോട്ട ബസിൽ കേറി. ഞങ്ങൾ ബസിൽ നിന്നും ഇറങ്ങുമ്പോൾ ശ്രുതിയും രേഷ്മയും അവിടെ ഉണ്ടായിരുന്നു. രേഷ്മ ഷാൾ ഒക്കെ അഴിച്ചു മാറ്റിയിട്ടുണ്ട്. പക്ഷെ ശ്രുതി അപ്പോഴും മുഖം മറച്ചു ആണ് നിന്നിരുന്നത്. ഇവൾക്ക് ഇനി തലക്ക് അസുഖം വല്ലതും ഉണ്ടോ ഞാൻ എന്നോട് തന്നെ ചോദിച്ചു.
രോഹിത് അവരോട്
💬 Comments
View all comments