0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 984

എന്നെ നോക്കികൊണ്ട് പറഞ്ഞു.

" പിന്നെ  ചിലർ  ഉണ്ട്‌  സിനിമ കണ്ട്  ചിരിക്കുകയും കരയുകയും  ഒക്കെ  ചെയ്തിട്ടും... ഇത്രയും  നല്ല  സിനിമ സജസ്റ്റ് ചെയ്തതിന്  നന്ദി പോലും  പറയില്ല "

അവൾ എന്നെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലായെങ്കിലും  ഞാൻ  പെട്ടെന്ന്  വിഷയം മാറ്റി.

" ഡാ  ഇനി  എന്താ  പരുപാടി "

" ഇപ്പോൾ പോയാൽ  ഒരു  ട്രെയിൻ ഉണ്ട്‌ . ഞങ്ങൾ  പൊക്കോളാം  നിങ്ങൾ  വണ്ടി എടുക്കാൻ  പൊക്കൊളു "

രേഷ്മയാണ് അത്‌  പറഞ്ഞത്. അപ്പോൾ  രോഹിത്  പറഞ്ഞു.

" ഡാ നീ പോയി  വണ്ടി എടുത്ത് കൊണ്ട്  വാ  ഞാൻ  ഇവരെ  റെയിൽവേ സ്റ്റേഷനിൽ കൊണ്ട്  ആക്കാം "

" അയ്യോ  അത്‌  നിനക്ക്  ബുദ്ധിമുട്ട് ആകില്ലേ..... നീ എന്റെ കൂടെ  വാ  നമുക്ക്  വണ്ടി എടുത്ത് കൊണ്ട്.... അത്‌ വഴി  പൊന്മുടിക്ക്  വിടാം "

ഞാൻ പറഞ്ഞപ്പോൾ  രേഷ്മ  രോഹിതിനോട് പറഞ്ഞു.

" ഡാ  നീ  പൊക്കോ  ഞങ്ങൾ  പൊക്കോളാം  "

രേഷ്മ അങ്ങനെ പറഞ്ഞപ്പോൾ  ശ്രുതി  എന്നെ  ഒന്ന്  തുറിച്ചു നോക്കി.  എനിക്ക്  എന്തോപോലെ  ആയി. ഞാൻ  അവരോട്  പറഞ്ഞു.

"ശെരി  നിങ്ങൾ  റെയിൽവേ സ്റ്റേഷനിലേക്ക്  പൊക്കോ. ഞാൻ  വണ്ടി എടുത്ത് കൊണ്ട്  അങ്ങോട്ട് വരാം "

കുറച്ച് നേരം നിന്നിട്ടും  ബസ് ഒന്നും  വരാത്തത് കണ്ട്  ഞാൻ  അതുവഴി വന്ന  ഒരു  ഓട്ടോക്ക് കൈ കാണിച്ചു.

" ഡാ നിങ്ങൾ  ഇതിൽ കേറിക്കോ "

രേഷ്മമായും  രോഹിത്തും ഓട്ടോയിൽ കേറി. ശ്രുതി കേറാൻ  ഒരുങ്ങിയപ്പോൾ  ഞാൻ  ആരോടൊന്നില്ലാതെ പറഞ്ഞു.

" ഡാ  കേറുന്നു  സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.... ഓഹ്  അല്ല  സീൻ  പിടിക്കാൻ  കൂടെ  നടക്കുന്നത് ആയിരിക്കും.... സിനിമ കാണാതെ അവരെ  നോക്കി  ഇരുന്നത്  അല്ലെ.... ഇതിനാണോ  നീ ഇവരുടെ  പുറകെ  നടക്കുന്നത് "

" എന്താ താൻ  പറഞ്ഞത് "

" ഞാൻ  സത്യം അല്ലെ  പറഞ്ഞത്  .... നീ അല്ലെ  കുറച്ച് മുൻപ്  പറഞ്ഞത് "

അവൾ എന്ന് ഒന്ന്  നോക്കിയ  ശേഷം  അവരോട്  പറഞ്ഞു.

"

💬 Comments

View all comments