0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 985

നിങ്ങൾ  പൊക്കോ  ഞാൻ അങ്ങ്  വന്നോളാം "

" ഡി  കേറു അവൻ  അങ്ങനെ  പലതും  പറയും "

പക്ഷെ ആ  വാശിക്ക് അവൾ  അവിടെ  നിന്നും  റയിൽവേ സ്റ്റേഷനിലേക്ക് നടന്നു. വിളിച്ചിട്ട്  കാര്യം ഇല്ലെന്ന്  മനസിലാക്കിയ  രോഹിത്തും രേഷ്മയും  ഓട്ടോ പറഞ്ഞു വിട്ട്  അവളുടെ  പുറകെ നടന്നു.

വണ്ടി സർവീസ് സെന്ററിൽ നിന്നും എടുത്ത ഞാൻ  രോഹിത്തിനെ എടുക്കാൻ  റയിൽവേ സ്റ്റേഷനിൽ വന്നു. അവിടെന്ന് ഞാൻ  എന്റെ വാക്ക്  പാലിക്കാൻ  പൊന്മുടിയിലേക്ക്  തിരിച്ചു. എന്റെ ജീവിതത്തിൽ അതിന് മുമ്പോ ശേഷമോ  അത്രയും വേഗത്തിൽ  ഞാൻ  വണ്ടി  ഓടിച്ചിട്ടില്ല.

കുറച്ച് നാളുകൾക്ക് ശേഷം.......

അമ്മ  ഓഫീസ് ആവിശ്യത്തിന് വേണ്ടി ചെന്നൈയിൽ  പോയിരിക്കുക ആണ്  വീട്ടിൽ  ഞാൻ തനിച്ചു ആയിരുന്നു. അമ്മയുടെ  നിർബന്ധപ്രേകരം എല്ലാ  പബ്ലിക് എക്സാമും ഞാൻ  ആപ്പ്ളെ ചെയ്യാറുണ്ടായിരുന്നു. അന്ന്  അത്‌ പോലൊരു  എക്സാം  ദിവസം ആയിരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കെ അറ്റത് എവിടെയോ  ആയിരുന്നു  എനിക്ക്  കിട്ടിയ  സെന്റർ. അങ്ങോട്ട് ഒന്നും  അധികം  പോയിട്ട് ഇല്ലെങ്കിലും  ഇടക്ക്  നെയ്യാർഡാമിൽ പോയ  പരിജയം വെച്ച്  പോയി നോക്കാം  എന്ന വിശ്വാസത്തിൽ ആയിരുന്നു ഞാൻ.  ഞാൻ  റെഡി ആയി  നിൽക്കുന്ന  സമയത്ത്  അമ്മ എന്റെ ഫോണിൽ  വിളിച്ചു.

" ഹലോ  അമ്മേ  "

" ഡാ മോനെ  നീ  ഇറങ്ങിയോ "

" ദ ഇപ്പോൾ ഇറങ്ങും..... അമ്മക്ക്  അവിടെ  കാര്യങ്ങൾ  എല്ലാം  ഒക്കെ  അല്ലെ. "

" എന്റെ  കാര്യം  ഞാൻ നോക്കിക്കോളാം..... നീ  സൂക്ഷിച്ചു പോവാൻ  നോക്ക്...... പിന്നെ  '

" എന്താ അമ്മേ "

" ഞാൻ  വിളിച്ചത് ഒരു  കാര്യം  പറയാൻ  ആണ്‌..... എന്റെ കൂടെ  വർക്ക്‌  ചെയ്യുന്ന  ആളിന്റെ മോളും  ഇന്ന്  എക്സാം  എഴുതുന്നുണ്ട്..... അവൾക്കും  നിന്റെ  സെന്റർ  ആണ്‌  നീ  അവളെ  കൂടെ കൊണ്ടുപോകുമോ.... അവൾ  ഒറ്റക്ക് ആണ്..... അറിയാത്ത  സ്ഥാലം അല്ലെ "

" ആരാ  അമ്മേ അത്  "

" നിനക്ക് അറിയില്ല..... അവൾ  തിരുവനന്തപുരത്ത്  ട്രെയിനിൽ  വരും  നീ അവളെ  അവിടെ ചെന്ന്  പിക് ചെയ്യണം "

💬 Comments

View all comments