Chapter Title : സങ്കിർണം [Danmee]
"
" രേഷ്മ!!!! രേഷ്മയുടെ എന്ത് കാര്യം "
" അത് നേരിട്ട് പറയേണ്ട കാര്യം ആണ്.... എനിക്ക് നിന്നെ ഒന്ന് കാണണം. "
" മ്മ്മ് മ്മ്മ്......നീ നാളെ രാവിലെ ആശ്രമം മൈദാനത്തിന് സൈഡിൽ ഉള്ള വെയ്റ്റിംഗ് ഏരിയലേക്ക് വാ.... ഞാൻ അവിടെ വരാം "
" കൊല്ലത്തോ...... അതെന്താ അവിടെ "
" ഞാൻ നാളെ അതുവഴി പോകുന്നുണ്ട് നിനക്ക് കാണണം എങ്കിൽ അങ്ങോട്ട് വാ "
ഞാൻ കാൾ കട്ട് ചെയ്‌തു കട്ടിലിലേക്ക് കിടന്നു.
പിറ്റേന്ന് രാവിലെ ബാഗും മറ്റും വണ്ടിക്ക് പുറകിൽ വെച്ചുകെട്ടി. വീട് പൂട്ടി ഇറങ്ങുമ്പോൾ ഞാനും അമ്മയും ആയി അവിടെ കഴിഞ്ഞ നാളുകൾ എന്റെ മനസിലേക്ക് വന്നു. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണുകൾ തുടച്ചു കൊണ്ട് എന്റെ റോയൽ എൻഫീൽഡ് ക്ലാസ്സിക് 500 ബൈക്കിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ശ്രുതി യുടെ കാൾ വന്നു.
" ഡി ഞാൻ ഇതാ ഇറങ്ങി ഒരു അരമണിക്കൂർ "
കാൾ കട്ട് ചെയ്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.
വണ്ടിയുടെ കൂടു കൂടു ശബ്ദത്തിനോടൊപ്പം ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചു.
എന്റെ പേര് വരുൺ . അച്ഛനെ കണ്ട ഓർമപോലും എനിക്ക് ഇല്ല. അമ്മയാണ് എന്നെ വളർത്തിയത്. അമ്മയുടെ പേര് വീണ. അമ്മയും അച്ഛനും പ്രണയ വിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ബന്ധുക്കൾ ആരും ഇല്ലായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മ എന്നെ ഒരു കുറവും വരുത്താതെ ആണ് വളർത്തിയത്. അതുകൊണ്ട് തന്നെ അമ്മയുടെ
💬 Comments
View all comments