Chapter Title : സങ്കിർണം [Danmee]
അമിതമായ കേയറിയിങ് എന്റെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. എനിക്ക് എന്തെകിലും പറ്റുമോ എന്ന ഭയം കാരണം എന്നെ ഒറ്റക്ക് പുറത്ത് പോലും വിട്ടിരുന്നില്ല. +2 വരെ എന്നെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നത് പോലും അമ്മയായിരുന്നു. പിന്നീട് എനിക്ക് അഡ്മിഷൻ കിട്ടിയ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ ആയത് കൊണ്ട് അമ്മക്ക് എന്നെ കോളേജിൽ ആക്കി ജോലിക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് കൊണ്ട് മാത്രമാണ് അമ്മ അത് ഉപേക്ഷിച്ചത് അല്ലെങ്കിൽ . അമ്മ എന്റെ കൂടെ ദിവസവും കോളേജിലും വന്നേനെ. എന്നാലും അമ്മയുടെ വക ഡെയിലി ക്ലാസ്സ് ഉണ്ടായിരിക്കും എങ്ങനെ റോഡ് മുറിച്ചു കടക്കാം. എങ്ങനെ ബസ്സിൽ കയറണം. തുടങ്ങി നിരവധി ഉപദേശങ്ങൾ. ഡിഗ്രിയുടെ റിസൾട്ട് വന്നതിന്റെ പിറ്റേന്ന് അമ്മ എന്നോട് റെഡി ആവൻ പറഞ്ഞു. ഞാൻ എവിടേക്ക് ആണെന്നോ എന്തിനാണെന്നോ ചോദിക്കാതെ അമ്മയുടെ കൂടെ പോയി. അമ്മ ആറ്റിങ്ങലിൽ ഉള്ള ആർ.ഇ ഷോറൂമിലേക്ക് ആണ് എന്നെയും കൊണ്ട് പോയത്.
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഷോറൂമിലെ സെയിൽസ് മാനേജർ അമ്മയെ കണ്ട് ചിരിച്ചു കൊണ്ട് ഞങ്ങളെ സ്വികാരിച്ചു.
" മാഡം കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യണം .... ഇന്നല്ലേ ഈവെനിംഗ് ആണ് വണ്ടി എത്തിയത് ..... പാർട്സ് എല്ലാം ഫിറ്റ് ചെയ്തു. കുറച്ച് ഫോര്മാലിറ്റിസ് കൂടി ഉണ്ട് "
" നിങ്ങൾ എന്നോട് ഇന്നലെ വരാൻ അല്ലെ പറഞ്ഞത്.. പിന്നെ വിളിച്ചു പറഞ്ഞു ഇന്ന് വരാൻ.... ഇപ്പോൾ വെയിറ്റ് ചെയ്യാൻ പറയുന്നോ "
" സോറി മാഡം സോറി "
അമ്മയോട് കൊറേ സോറിയും
💬 Comments
View all comments