0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 989

ചെളിവെള്ളം  മുഴുവൻ  ഞങ്ങളുടെ  പുറത്ത്  ആയി. ഞാൻ വണ്ടി ഓതുക്കി നിർത്തി. അവൾ  കൈ കൊണ്ട് ദേഹം മുഴുവൻ തട്ടി.  പക്ഷെ നമ്മുടെ  സഹായത്തിന് പ്രകൃതി വീണ്ടും  മഴ പെയ്യിച്ചു. ഞങ്ങൾ  നന്നായി നനഞ്ഞു.  പക്ഷെ കേറി നിക്കാൻ  സ്ഥാലം ഒന്നും ഇല്ലാത്തത് കൊണ്ട്  ഞങ്ങൾ  മഴ  നനഞ്ഞു  കൊണ്ട്  വണ്ടി ഓടിച്ചു. അവൾ  ഇപ്പോൾ  എന്നെ  പറ്റി ചേർന്ന് ആണ്‌  ഇരിന്നിരുന്നത്. അവളുടെ കൈകൾ എന്നെ ചുറ്റി പിടിച്ചിരുന്നു. അവൾ മുഖം  എന്റെ മുതുകിൽ അമർത്തി ഇരുന്നു.  അവളുടെ  ദേഹം എന്റെ ദേഹത്തിൽ അമർന്നിരുന്നതിനാൽ  ആ  മഴയത്തും എന്നെ  ദേഹം ചൂട് ആയി.

അപ്പോൾ ഞാൻ  അടുത്ത് ഒരു കട കണ്ടു. ഞാൻ  അതിന് അടുത്ത് വണ്ടി ഓതുക്കി. കടക്ക് മുന്നിൽ  അവളെയും കൊണ്ട്  കേറി നിന്നു.

" ഇതാണോ  നിന്റെ ഉത്തര വാദിത്തം....  ഞാൻ ബസിൽ വന്നിരുന്നെങ്കിൽ  ഇത്രയും നനയുക പോലും ഇല്ലായിരുന്നു.... ഇനി മഴ മറി ഞാൻ ഇപ്പോൾ  വീട്ടിൽ  എത്താൻ ആണ്‌ "

കടയിൽ കയറി  നിന്നപ്പോൾ അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ചിരിക്കുകയെ ചെയ്തുള്ളു.  ആ  കടക്ക് മുന്നിൽ  സ്കൂളിൽ ബാഗും  ടോയ്‌സും ഒക്കെ തുക്കിയിരുന്നു. ഞാൻ ആ കടയിലെ  ചേട്ടനോട് വിളിച്ചു ചോദിച്ചു.

" ചേട്ടാ  റെയിൻ കോട്ട് ഉണ്ടോ "

" ഇല്ല മോനെ  കൊച്ചു  പിള്ളേരുടെതെ  ഉള്ളു "

" ഒന്ന്  നോക്ക് ചേട്ടാ "

" ഇല്ല  മോനെ..... പിന്നെ  ഇവിടെ ടാപ്പിംഗ് തൊഴിലാളികൾ ഇടുന്ന കോട്ടേ ഉള്ളു ..... അതും  ഒരുപാട്  വലുത് ആണ്‌ "

" അത്‌ നോക്കട്ടെ  ചേട്ടാ "

അയാൾ  അവിടെ  ഉണ്ടായിരുന്ന  റെയിൻ കോട്ട് എടുത്ത് കാണിച്ചു.

"ഇത്‌ മതി ചേട്ടാ  രണ്ടെണ്ണം എടുത്തോ "

" ഒന്നേ ഉള്ളു  മോനെ "

"ഉള്ളത്  എടുക്ക് ചേട്ടാ "

ഞാൻ  അത്‌ വേടിച്ചു ശ്രുതിക്ക് കൊടുത്തുകൊണ്ട് മഴയിലേക്ക് ഇറങ്ങി. അവൾ ഇത്‌ ഇട്ടിട്ട് എന്നെ നോക്കി പറഞ്ഞു.

" ഇതിനുള്ളിൽ  ഒരു പത്തുപേർക്ക്  കൂടി കേറാമല്ലോ "

💬 Comments

View all comments