Chapter Title : സങ്കിർണം [Danmee]
ആളുകൾ വെളിയിൽ ഇറങ്ങി നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തി കൊണ്ട് പറഞ്ഞു.
" ഈ ബ്ലോക്ക് ഇപ്പോയെന്നും കഴിയില്ല .. നീ കേറൂ...... വാശി കാണിക്കാതെ എക്സമിനു സമയത്ത് എത്തണ്ടേ........ "
ഞാൻ അവളോട് കുറെ നേരം സംസാരിച്ചതിന്റെ ഫലമായി അവൾ എന്റെ ബൈക്കിന് പിന്നിൽ കയറി. അവളുടെ ബാഗ് ഞങ്ങൾക്കിടയിൽ ഒരു മതിൽ ആയി ഇരുന്നു. ഞാൻ അവിടെ നിന്ന് ഉൾവഴിയിൽ കൂടെ നാലഞ്ചിറ വന്ന് കേറി.
" തന്റെ അമ്മക്ക് തന്നെ കുറിച്ച് നുറുനാവ് ആണല്ലോ പക്ഷെ.. നിന്റെ കയ്യിൽ ഇരുപ്പ് അതുപോലെ അല്ലല്ലോ "
അവൾ ബൈക്കിനു പുറകിൽ ഇരുന്ന് എന്നോട് പറഞ്ഞു.
" ഞാൻ എന്ത് ചെയ്തന്ന "
" താൻ അന്ന് എന്തക്കയ പറഞ്ഞത് "
" ഇപ്പോൾ അത് സംസാരിച്ചാൽ നമ്മൾ തമ്മിൽ വീണ്ടും തെറ്റും നിന്നെ എക്സാം എഴുതിക്കാം എന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് "
" എന്നെ ആരും കൊണ്ട് പോണം എന്നില്ല "
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ ചിലപ്പോൾ വണ്ടിയിൽ നിന്നും എടുത്ത് ചാടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
ഇടക്ക് അവളുടെ അച്ഛൻ അവളെ ഫോണിൽ വിളിച്ചു ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി.
" ഹാ അച്ഛാ.... വരുണിന്റ കൂടെ ആണ് പോകുന്നത്..... സൂക്ഷിച്ചോളാം....... ഹാ ഞാൻ കൊടുക്കാം "
അവൾ ഫോൺ എന്റെ നേരെ നീട്ടി.
ഞാൻ ഫോൺ വാങ്ങി ചെവിയിൽ വെച്ചു.
" ഹാ വരുൺ നിങ്ങൾ ഇവിടെ എത്തി "
💬 Comments
View all comments