0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

കഴിഞ്ഞു "

" അയ്യേ......  വർക്കല കഴിഞ്ഞല്ലോ..... താൻ  കാഴക്കൂട്ടത്തോ മറ്റോ  ഇറങ്ങ് ... എനിക്ക്  തിരുവനന്തപുരത്ത് വരാൻ പറ്റില്ല "

" ആ  ഞാൻ  കാഴക്കൂട്ടത്ത്‌  ഇറങ്ങാം "

ഞാൻ  ഫോൺ  കട്ട്‌  ചെയ്തു. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.

കാഴക്കൂട്ടം റെയിൽവേ സ്റ്റേഷന്  മുന്നിൽ  അന്ന്  ഞാൻ  രോഹിതിന്റെ കൂടെ  കണ്ട  ശ്രുതി  നിൽപ്പുണ്ടായിരുന്നു.  ഇവൾ  എന്താ  ഇവിടെ  ഞാൻ  മനസ്സിൽ  പറഞ്ഞു. അവളും  എന്നെ കണ്ട് മുഖം വെട്ടിച്ചു.

ഞാൻ  ഫോൺ എടുത്ത് അമ്മ തന്ന  നമ്പറിൽ  വിളിച്ചു.  ഫോൺ റിങ്  ചെയ്യുന്നുണ്ട് പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. ഞാൻ  നോക്കുമ്പോൾ  മറ്റേ  മാറ്റവളുടെ  കയ്യിൽ  ഇരിക്കുന്ന  ഫോൺ റിങ് ചെയ്യുന്നു.

" പുല്ല്  ഇവളുടെ  പേരും  ശ്രുതി എന്നാണല്ലോ .... ഇനി  ഇവൾ  ആയിരിക്കുമോ  അമ്മ  പറഞ്ഞ  പെണ്ണ് "

ഞാൻ  സ്വയം  പറഞ്ഞു കൊണ്ട്  അവളെ  നോക്കി. അവൾ  എന്നെ കണ്ട് മുഖം വെട്ടിച്ചു  മുന്നോട്ട്  നടന്നു. ഞാൻ  വീണ്ടും  ആ നമ്പറിൽ  വിളിച്ചു കൊണ്ടിരുന്നു. അവൾ ഫോൺ കട്ട്‌ ചെയ്തപ്പോൾ. ഞാൻ  അവളെ തന്നെയാണ് വിളിക്കുന്നത്  എന്ന് എനിക്ക് മനസിലായി.  ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവൾ  അപ്പോൾ അവിടെ വന്ന  ഒരു ബസ്സിൽ കയറി. അമ്മ  പറഞ്ഞത്  അല്ലെ  ഇവളെ  നോക്കണം  എന്ന്  . ഞാൻ  അവൾ കയറിയ  ബസ്സിന്റെ പുറകെ  വണ്ടി വിട്ടു.  ബസ്  ശ്രീകാര്യത്ത്‌ എത്തുമ്പോൾ  അവിടെ  വലിയ  ബ്ലോക്ക്‌  ആയിരുന്നു. വണ്ടികൾ  അവിടെ നിന്ന് ഡൈവേർട്ട് ചെയ്തു വിടുന്നുണ്ടായിരുന്നു. അവൾ കയറിയ  ബസ്സിൽ നിന്നും 

💬 Comments

View all comments