Chapter Title : സങ്കിർണം [Danmee]
രോഹിത്തിനെ ഫോണിൽ വിളിച്ചു.
" നീ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞിട്ട് ... വീട്ടിൽ ആരും ഇല്ലല്ലോ.... "
" നീ കേറി വാടാ ... ഞാൻ മുകളിൽ ഉണ്ട് "
ഞാൻ അവന്റെ വീട് തുറന്ന് അകത്തേക്ക് കേറി. മുകളിൽ അവന്റെ മുറിയിൽ ചെല്ലുമ്പോൾ . രോഹിത് അടച്ചുകുത്തി ഇരിക്കുക ആയിരുന്നു.
" നിനക്ക് ഇത് എന്ത് പറ്റിയട..... ജന്നൽ എങ്കിലും തുറന്നിട്.... എന്ത് സ്മെൽ ആട "
" നീ എന്താ വന്നത് "
" ഡാ രേഷ്മയുടെ കല്യാണം ആണെന്ന് അറിഞ്ഞു.... നിങ്ങൾ തമ്മിൽ എന്താ പ്രശ്നം "
" ഒരു പ്രേശ്നവും ഇല്ലെടാ..... നമ്മൾ നല്ല രീതിയിൽ തന്നെയാണ് പിരിഞ്ഞത്.... "
" പിന്നെ നീ ഈ അടച്ചുകുത്തി ഇരിക്കുന്നത് എന്തിനാ "
" ഒന്നും ഇല്ലെടാ "
" നീ എന്തിനാ അവളെ ചുമ്മാ പേടിപ്പിക്കുന്നത് "
" ആരെ "
" നിന്റെ കയ്യിൽ എന്തോ വീഡിയോയോ മറ്റോ ഉണ്ടെന്ന് പറഞ്ഞു "
" അത് ഞാൻ ചുമ്മാ പറഞ്ഞതാ "
' ചുമ്മാ പറഞ്ഞതോ "
" ഡാ ഒരു കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ പോകുക ആയിരുന്നു.. പെട്ടന്ന് ഒരുദിവസം വന്ന് പറയുകയാ ബ്രേക്കപ്പ് ആവാം എന്ന്...... അവൾക്ക് എന്നെ വേണ്ടങ്കിൽ ഞാൻ എന്തിനാ കടിച്ചു തുങ്ങി കിടക്കുന്നത്... നമ്മൾ നല്ല രീതിയിൽ സംസാരിച്ചു തന്നെയാടാ പിരിഞ്ഞത്.. പക്ഷെ ഇപ്പോൾ അവളുടെ കല്യാണം എന്ന് കേൾക്കുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയയിപ്പോയി...... അവളെ എങ്ങനെയെങ്കിലും സ്വന്തം ആക്കണം എന്ന് തോന്നി..... ആ സമയത്ത് ഞാൻ അവളോട് പറഞ്ഞതാ അങ്ങനെ ഒക്കെ "
" മ്മ് അപ്പോൾ ചുമ്മാ പറഞ്ഞത് ആണ്..... അല്ല അങ്ങനെ വീഡിയോയോ മറ്റൊ നിന്റെ കയ്യിൽ ഉണ്ടോ "
" ഉണ്ട് "
" ഫോണിൽ ആണോ "
" ആ "
"എവിടെ നോക്കട്ടെ "
" നീ നിനക്ക് എന്തിനാ "
" ഞാൻ അത് ഒന്നും ചെയ്യില്ല"
" നിന്റെ ഈ
💬 Comments
View all comments