Chapter Title : സങ്കിർണം [Danmee]
കൈ വിട്ട് പോകും "
" ഞാനും വരട്ടെ നിന്റെ കൂടെ "
" എന്തിന് വേണ്ട ....... നീ അമ്മയോട് ഒന്നും പറയണ്ട .... എന്നെ വിളിക്കുമ്പോൾ ഞാൻ എന്തേലും പറയാം........ ഇത് പറയാൻ ആണോ നീ വരാൻ പറഞ്ഞത് "
" അല്ല..... രേഷ്മയുടെ കല്യാണം ആണ് അടുത്ത മാസം "
" രോഹിത്ത് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ "
" അവനും ആയിട്ട് അല്ല .... അവർ തമ്മിൽ ബ്രേക്കപ്പ് അയായിരുന്നു..... നീ കുറച്ച് ദിവസമായി ഈ ലോകത്ത് ഒന്നും അല്ലല്ലോ "
" അവർ തമ്മിൽ എന്തായിരുന്നു പ്രശ്നം "
" എനിക്കും കഥ മുഴുവൻ അറിയില്ല...... പക്ഷെ ഇപ്പോൾ രോഹിത് അവർ തമ്മിൽ ഉള്ള ഒരു വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞു അവളെ ഭിഷണിപ്പെടുത്തുകയാ "
" രോഹിത്തോ...? "
" അവൾ കരച്ചിലും പിയിച്ചാലും ഒക്കെ ആണ്.... നീ അവനോട് ഒന്ന് സംസാരിക്കണം "
" അവൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല "
" നിനക്ക് അമ്മയെന്നു വെച്ചാൽ ജീവൻ ആയിരുന്നല്ലോ..... ഇപ്പോൾ ചിലസമയത്ത് അമ്മയെ ഉപദ്രവിക്കാൻ തോന്നാറുണ്ടെന്ന് നീ അല്ലെ പറഞ്ഞത് ...... ആര് ഇപ്പോൾ എന്ത് ചെയ്യും എന്ന് നമുക്ക് പറയാൻ പറ്റില്ല നീ അവനെ ഒന്ന് കാണു "
ഞാൻ ഫോൺ എടുത്ത് രോഹിത്തിനെ വിളിച്ചു.
"ഹലോ"
" നീ ഇവിടെ ഉണ്ടെടാ ഞാൻ വീട്ടിൽ തന്നെയുണ്ട് "
"ഹാ ഒക്കെ ഞാൻ ദാ വരുന്നു "
ഞാൻ ഫോൺ കട്ട് ചെയ്‌തു. ശ്രുതിയോട് ചോദിച്ചു.
" നിന്നെ ഞാൻ കൊണ്ട് ആക്കണോ "
" വേണ്ട ഇങ്ങോട്ട് ഒറ്റക്ക് വരാൻ അറിയാമെങ്കിൽ തിരിച്ചു പോകാനും എനിക്ക് അറിയാം "
" ഞാൻ രോഹിത്തിനെ കണ്ട് സംസാരിക്കാം ......... പിന്നെ എന്റെ അമ്മയെ നോക്കിക്കോളാണെ "
" ഇപ്പോൾ അവർ എന്റെയും അമ്മയല്ലേ "
ഞാൻ അവിടെന്ന് നേരെ പോയത് രോഹിതിന്റെ വീട്ടിൽ ആയിരുന്നു. അവിടെ ആളാനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ
💬 Comments
View all comments