0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1003

വീടിന് അടുത്ത് ആയിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു അവരുടെ  വീട്ടിൽ  ആണ്‌  അമ്മ  പോയത്. അമ്മയുടെ  നിർബന്ധപ്രേകരം ഞാനും  അവിടെ  ചെന്ന്  നിന്നു. പക്ഷെ  ആ  വീട്ടിൽ കഴിയുന്ന  ഓരോ  നിമിഷവും  ഞാൻ  വീർപ്പുമുട്ടുകയായിരുന്നു. ശ്രുതിയെ  ഒരു പെങ്ങളെ  പോലെ കാണാൻ  എനിക്ക്  ആയില്ല ആകുകയും ഇല്ല.. അവൾക്കും  അത്  പോലെ  തന്നെ.  ചില  സമയങ്ങളിൽ  അമ്മയോട് എനിക്ക്  വെറുപ്പ്  തോന്നി . അവരുടെ  വീർത്തുവരുന്ന വയറിൽ  ചവിട്ടാൻ  പലപ്പോഴും  തോന്നി. എന്റെ മനസ്  എന്റെ പിടി വിടാൻ  തുടങ്ങിയിരുന്നു.

ഒരു ദിവസം  ഞങ്ങൾ  നാലുപേരും  ഇരുന്ന്  ഉണുകഴിക്കുക  ആയിരുന്നു. അപ്പോൾ  ശ്രുതിയുടെ  അച്ഛൻ  അവളോട്  പറഞ്ഞു.

" മോളെ  ചേട്ടന്  പൊരിച്ചമീൻ ഇട്ട്  കൊടുക്ക് "

അത് കേട്ട ഞാൻ  പെട്ടെന്ന്  കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട്  പ്ലേറ്റിൽ  നോക്കികൊണ്ട് പറഞ്ഞു.

" നിങ്ങളുടെ  സന്തോഷത്തിന് ആണ്‌ ഞാൻ  ഇത്‌  വരെ  നിങ്ങളുടെ  കൂടെ  നിന്നത്.... പക്ഷെ  എന്നെ കൊണ്ട്  ആവുന്നില്ല ..... എനിക്ക്  കുറച്ച്  സമയം  വേണം..... അത് വരെ  ഞാൻ  എന്റെ  വീട്ടിൽ  നിന്നോളം "

എന്നിട്ട്  കൈകഴുകി  എന്റെ  ഡ്രസ്സ്‌  പാക്ക്  ചെയ്‌തു. അപ്പോയെക്കും ശ്രുതി  അവിടേക്ക്  വന്നു.

" നീ  പോകുക ആണോ "

" എനിക്ക്  വയ്യ  ...... ഇവിടെ  എനിക്ക്  വീർപ്പുമുട്ടുന്നു.... ആവരെങ്കിലും  സന്തോഷത്തോടെ കഴിയട്ടെ.... ഇനി ചിലപ്പോൾ  നമ്മൾ  തമ്മിൽ  കണ്ടെന്നു  വരില്ല " *.............................* പോം  പോം  പോം.....

നീട്ടിയുള്ള  ഹോണടികൾ കേട്ടാണ്  ഞാൻ  ഓർമകളിൽ നിന്നും  തിരിച്ചു വന്നത്.

ഞാൻ  ആശ്രമത്ത് ചെല്ലുമ്പോൾ  ശ്രുതി  അവിടെ  ഉണ്ടായിരുന്നു. ഞാൻ വണ്ടി ഓതുക്കി അവളുടെ അടുത്തേക്ക് ചെന്നു.

"ഇതെന്താ  നാട് വിടാൻ  പോകുക  ആണോ  "

" ഇല്ല  ഒരു ജോലി ശെരിയായിട്ടുണ്ട്.... കുറച്ച് നാൾ ഇവിടെന്ന്  മറി നിൽക്കുന്നതാ നല്ലതെന്ന്  തോന്നുന്നു "

" നമ്മൾ  തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ  നീ  ഒളിച്ചോടുന്നത് "

" ഒളിച്ചോടുന്നത് അല്ല .... കുറച്ച് നൾ ഇവിടെന്ന്  മറി നിൽക്കണം  അല്ലെങ്കിൽ  കാര്യങ്ങൾ  എന്റെ

💬 Comments

View all comments