0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1002

അത്  അങ്ങ് സംഭവിച്ചു  പോയി.... നിന്റെ  അച്ഛനും ആയി ഒളിച്ചോട്ടവും  കല്യാണവും മറ്റ് പ്രേശ്നങ്ങളും ആയി കഴിയുമ്പോൾ ഏറെ വൈകിയാണ്  നീ എന്റെ വയറ്റിൽ  ഉണ്ടെന്ന്  അറിയുന്നത്. അന്ന്  ഇനിയുള്ള  ജീവിതം എന്താകും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്‌  നീ നമ്മുക്ക് ഒരു ആശ്വാസമയി വന്നത്. ഇന്നിപ്പോൾ  അത് പോലെ  ഞാൻ ഗർഭിണി ആണ്‌. ആദ്യം  അറിഞ്ഞപ്പോൾ അബോർഷൻ ചെയ്യാം എന്ന  വിചാരിച്ചത് . പക്ഷെ എനിക്ക്  അതിന്  കഴിഞ്ഞില്ലാ.  ഞാൻ  കണ്ടില്ലെങ്കിലും  എന്നെ അമ്മേ എന്ന് വിളിച്ചില്ലെങ്കിലും. നിന്നെ  പോലെ  ഇവനും  എനിക്ക്  മകൻ  ആണ്‌ "

ഞാൻ  കഴിച്ചു  എണീക്കുമ്പോൾ  അമ്മ  എന്നെ ഒന്ന്  നോക്കി  ഞാൻ  അമ്മയെ നോക്കി ഒന്ന്  ചിരിച്ചു.

പിറ്റേന്ന് അമ്മയുടെ കൂടെ ഞാനും  ഹോസ്പിറ്റലിൽ പോയി. പ്രായത്തിന്റെ റിസ്കുകൾ പറഞ്ഞ് ഡോക്ടർ അമ്മയെ  പേടിപ്പിച്ചെങ്കിലും അമ്മ ഉറച്ച  മനസോടെ  പ്രേസവിക്കാൻ തയ്യാറാണെന്ന്  ഡോക്ടറോട്  പറഞ്ഞു.

അമ്മയുടെ  ആ  തീരുമാനം  ചിലപ്പോൾ  എനിക്ക്  ശ്രുതിയെ ഇഷ്ടം ആണെന്ന്  അറിഞ്ഞാൽ  ചിലപ്പോൾ  മാറുമെന്ന് ഞാൻ  പേടിച്ചു.

ഓരോന്ന്  ആലോചിച്ചുഇരുന്നപ്പോൾ ആണ്‌  ശ്രുതി  ഫോൺ വിളിക്കുന്നത്.

" ഹലോ "

" നീ എന്താ  എന്റെ  ഫോൺ  എടുക്കാത്തത്... ഞാൻ  എന്ത്  ചെയ്തു "

" നീ നിന്റെ  അച്ഛനോട്  നമ്മുടെ  കാര്യം  പറഞ്ഞായിരുന്നോ "

" ഇല്ല  അത്  പറയാൻ  തുടങ്ങുമ്പോൾ  ആയിരുന്നു.... അച്ഛൻ  ഇത്‌  പറഞ്ഞത്.... സത്യം  പറഞ്ഞാൽ  ആദ്യം  അച്ഛൻ  കല്യാണം കഴിക്കാൻ  തീരുമാനിച്ചതിൽ എനിക്ക്  സന്തോഷം  ആണ്‌  തോന്നിയത്.. പക്ഷെ  പെണ്ണ്  ആരാണെന്ന്  നിന്റെ വീട്ടിൽ  വന്നപ്പോഴാ അറിയുന്നത്..... നീ അമ്മയോട്  പിന്നെ  മിണ്ടിയോ "

" അമ്മയെ  ഇത്രയും  സന്തോഷത്തിൽ  ഞാൻ  ഇതിന് മുൻപ്  കണ്ടിട്ടില്ല....നീ നിന്റെ അച്ഛനോട്  നമ്മുടെ  കാര്യം  പറയണ്ട.... അവർ  തീരുമാനിച്ചത് പോലെ  കാര്യങ്ങൾ  നടക്കട്ടെ "

കുറച്ചു ദിവസങ്ങൾ  കഴിഞ്ഞ്  ശ്രീധർ സാറും  അമ്മയും  ആയുള്ള  വിവാഹം  രജിസ്റ്റർ ഓഫീസിൽ വെച്ച്  നടന്നു. ഞാനും  ശ്രുതിയും  സാക്ഷി  ഒപ്പിട്ടു. അതിനു ശേഷം  ഒരു  ക്ഷേത്രത്തിൽ പോയി  രണ്ടുപേരും  മലയിട്ടു.  അമ്മയുടെ  ഹോസ്പിറ്റൽ  ശ്രുതിയുടെ 

💬 Comments

View all comments