0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1007

പാസ്‌വേർഡ് ചോദിച്ചു. ഒരുപാട്  ശ്രമങ്ങൾക്ക്  ഒടുവിൽ  അത്  തുറന്നു.  രേഷ്മയും  രോഹിത്തും ഇന്റിമേറ്റ് ആയി നിൽക്കുന്ന  ഫോട്ടോസും  മറ്റും അതിൽ  ഉണ്ടായിരുന്നു.  അവസാനം  അവർ തമ്മിൽ  ഉള്ള  ഒരു  വീഡിയോ  ഫയൽ ആയിരുന്നു.  അത്  ഓപ്പൺ  ചെയ്ത  ഉടനെ  ഞാൻ  അത് ക്ലോസ് ചെയ്‌തു. അതിൽ  അവർ രണ്ടുപേരും  നഗ്നർ ആയിരുന്നു. എന്റെ  മനസിനെ ഡൈവേർട്ട് ചെയ്യാൻ  അവരുടെ  സ്വാകാര്യങ്ങൾ  തുറന്നു  നോക്കിയതിൽ  എനിക്ക്  കുറ്റബോധം  തോന്നി. ഞാൻ  ആ  ഫോൺ ഫോർമാറ്റ്  ചെയ്‌തു. ആ  റൂമിൽ അങ്ങോട്ടും  ഇങ്ങോട്ടും  നടക്കാൻ  തുടങ്ങി.  പെട്ടന്ന് എന്റെ റൂമിന്റെ ഡോറിൽ ആരോ മുട്ടി.

ടക്.. ടക്... ടക്

ഞാൻ  ആ റൂമിൽ  ഉണ്ടായിരുന്ന  ഗൗൺ എടുത്ത് ഇട്ടുകൊണ്ട് ഡോർ  തുറന്നു. വെളിയിൽ  ശ്രുതിയെ ഞാൻ  ആദ്യമായി കണ്ടപ്പോൾ  അവൾ  ഷാൾ  ചുറ്റിയിരുന്നത് പോലെ  ഷാൾ ചുറ്റിക്കൊണ്ട്  ഒരു  പെണ്ണ് വന്ന്  നിൽപ്പുണ്ട്.

" ആരാ  "

ഞാൻ  ചോദിച്ചു. അപ്പോൾ  അവൾ  ആ ഷാൾ  ഊരി മാറ്റി.  സിനിമ നടി  നിമിഷ ആയിരുന്നു അത്. അവളെ  കണ്ടതും  ഞാൻ  ഡോർ  വലിച്ച് അടച്ചു കൊണ്ട്  ബെഡിൽ  വന്നിരുന്നു. ശ്രുതിയുടെയും  എന്റെയും  പ്രേണയകഥയിൽ ഒരു മുഖ്യ വേഷം  നിമിഷക്ക് ഉണ്ടായിരുന്നു. ഞാൻ  അവളുടെ  ഓർമ്മകൾ  മറക്കാൻ  ഉള്ള യാത്രയിൽ  നിമിഷയെ  പെട്ടെന്ന്  കണ്ടപ്പോൾ  വാതിൽ  അടക്കാനാണ് തോന്നിയത്. അവൾ  വീണ്ടും വീണ്ടും  എന്റെ ഡോറിൽ  മുട്ടികൊണ്ട് ഇരുന്നു. " എന്നെ  വെറുതെ  ശല്യപെടുത്താതെ  പോയെ... നിങ്ങളോട്  സംസാരിക്കാൻ താല്പര്യം ഇല്ല "

ഞാൻ  ഡോർ  തുറന്ന്  അവളോട്  പറഞ്ഞു. അവൾ എന്തോ പറയാൻ  തുടങ്ങിയപ്പോൾ  ഞാൻ വീണ്ടും  വാതിൽ  അടച്ചു. അവൾ  വീണ്ടും  ഡോറിൽ  മുട്ടൻ  തുടങ്ങി.  അവൾ  ഇങ്ങനെ  കിടന്ന്  മുട്ടണം എങ്കിൽ  എന്തോ  സീരിയസ് കാര്യം  ആയിരിക്കും ഞാൻ  വാതിൽ തുറന്ന് അവളോട്  സംസാരിക്കാൻ തീരുമാനിച്ചു. തറയിൽ  കിടന്ന  എന്റെ ജാക്കറ്റും ഷർട്ടും പാന്റും എടുത്ത് ആ മുറിയിൽ ഉണ്ടായിരുന്ന  ചെറിയ  അലമാരയിൽ  വെക്കാൻ  നോക്കുമ്പോളാണ് ഞാൻ  അതിൽ  ഒരു മദ്യക്കുപ്പി ഇരിക്കുന്നത്  കണ്ടത്.  ആരോ ഉപയോഗിച്ചത് ആണ്‌.

💬 Comments

View all comments