Chapter Title : സങ്കിർണം [Danmee]
കയ്യിൽ എന്റെ കയ്കോർത്തിരിന്നു. ഇടക്ക് അവൾ ഒന്ന് നിവർന്നിരുന്നപ്പോൾ എന്റെയും അവളുടെയും മുഖം തമ്മിൽ അടുത്തു. ഞാൻ യന്ദ്രികമായി അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് അടുപ്പിച്ചു. അപ്പോൾ അവൾ എന്റെ ചുണ്ട് അവളുടെ കൈ കൊണ്ട് പോത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
" മോൻ അമ്മയുടെ അനുവാദം വാങ്ങിയായിരുന്നോ "
ഞാൻ ഇല്ല എന്നർത്ഥത്തിൽ അവളെ നോക്കി. ഞാൻ എന്തായാലും ഇന്ന് അച്ഛനോട് പറയും നീയും നിന്റെ അമ്മയോട് പറയു... ഏത് കഴിഞ്ഞുമതി ഉമ്മ. സിനിമ കയിഞ്ഞ് ശ്രുതിയെ കൊണ്ടാക്കിയ ശേഷം ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. അമ്മ വന്നിട്ടുണ്ടായിരുന്നു. ടേബിളിൽ തല വെച്ച് കിടക്കുക ആയിരുന്നു അമ്മ.
ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു.
" എന്താ അമ്മേ സുഖം ഇല്ലേ "
" ഏയ് ചെറിയ ഒരു തല വേദന .... ഇപ്പോൾ കുഴപ്പം ഇല്ല "
" എന്നാൽ അമ്മ വേഗം റെഡി ആയെ നമുക്ക് ഒന്ന് പുറത്ത് പോകാം "
" പുറത്തോ എന്തിന് "
" അമ്മ വാ ഞാൻ പറയാം "
ഞാൻ അമ്മയെയും കൊണ്ട് അത്യാവശ്യം നല്ലൊരു ഹോട്ടലിൽ കയറി. അമ്മക്ക് ഇഷ്ടം ഉള്ളത് എല്ലാം ഓർഡർ ചെയ്തു.
" സോപ്പിങ് ആണല്ലോ..... എന്തോ ഉടായിപ്പ് മണക്കുന്നു "
" എന്ത് ഉടായിപ്പ് അമ്മ കഴിക്ക് "
ഫുഡ് കഴിച്ചു തുടങ്ങിയ അമ്മക്ക് പെട്ടെന്ന് ഓർക്കനം വന്നു. അമ്മ വാഷ് ബേസിനിൽ ശർദ്ധിച്ചു. ഇത് കണ്ട ഞാൻ ആ ഹോട്ടലിലെ സപ്ലയരോടും മറ്റും പ്രശ്നം ഉണ്ടാക്കി. അമ്മ
💬 Comments
View all comments