0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

അപ്പോൾ  എന്നെ  പിടിച്ചു  മാറ്റിക്കൊണ്ട്  പുറത്ത്  വന്നു.

" മോനെ  നീ  ഇപ്പോൾ  എന്താ ഈ  കാണിച്ചത് "

" പിന്നെ  അവന്മാർ  കസ്റ്റമർക്ക്  ഇത്ര മോശം ഫുഡ്‌  ആണോ  വിളമ്പുന്നത് "

" നീ  വാ  നമുക്ക്  പോകാം "

അമ്മ  എന്നെ നിർബന്ധിച്ചു വണ്ടിയിൽ  കയറ്റി. അമ്മയോട്  ശ്രുതിയുടെ  കാര്യം  ഇപ്പോൾ പറയാൻ  തുടങ്ങിയാലും ഇത്‌ പോലെ  ഓരോ കുരിശ്  കേറി വരും. അന്ന് അമ്മയോട്  ഞാൻ  ഒന്നും  മിണ്ടിയില്ല  വീട്ടിൽ  ചെന്ന  ഉടനെ  ഞാൻ  കയറി  കിടന്നു.

പിറ്റേന്ന്  രാവിലെ  ഞാൻ  എഴുന്നേൽക്കുമ്പോൾ  അമ്മ  എന്റെ ബെഡിൽ  ഇരിപ്പുണ്ടായിരുന്നു.

" എന്താ  അമ്മേ "

" ഒന്നും  ഇല്ല  ഞാൻ  നിന്നെ  വെറുതെ  നോക്കി  ഇരുന്നതാ "

ഞാൻ  എഴുന്നേറ്റിട്ടും അമ്മ  ആ  ഇരിപ്പ്  തന്നെ  ഇരിക്കുന്നത് കണ്ട്  ഞാൻ  അമ്മയുടെ  കൂടെ  ഇരുന്നു.

" നിനക്ക്  അറിയാമല്ലോ.... പഠിക്കുന്ന  സമയത്ത് നിന്റെ അച്ഛനോട്  പ്രേമംമൂത്ത് വിടും നാടും ഉപേക്ഷിച്ചു ഞാൻ നിന്റെ അച്ഛന്റെ കൂടെ  ഇറങ്ങി വന്നു.... നിന്റെ  അച്ഛനും  എന്നെ നല്ല രീതിയിൽ ആണ്‌  നോക്കിയതും  പക്ഷെ അദ്ദേഹം പെട്ടെന്ന്  പോയപ്പോൾ  ഞാൻ താനിച്ച് ആയി.. അപ്പോൾ  നീയാണ് എന്റെ  കൂട്ടിന് ഉണ്ടായിരുന്നത്.. നിനക്ക്  വേണ്ടിയാണ്  പിന്നീട്  ഞാൻ  ജീവിച്ചത്"

" തുടങ്ങി പഴം കഥ പറയാൻ.... ഇന്നലെ  ഞാൻ  ആ  ഹോട്ടലിൽ  പ്രശ്നം ഉണ്ടാക്കിയതിന് ആണോ  ഈ  ഇമോഷണൽ ബ്ലാക്‌മെയ്ൽ.....  ഞാൻ  പോയി  പല്ല് തേച്ചിട്ട് വരട്ടെ  എന്നിട്ട്  അകം ബാക്കി "

" ഡാ ഡാ  അമ്മ 

💬 Comments

View all comments