0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1013

"

" ഇനി  ഇങ്ങനെ  കള്ളം  ഒന്നും പറയേണ്ട കാര്യം  ഇല്ല.... അമ്മക്ക്  നമ്മുടെ  കാര്യങ്ങൾ  എല്ലാം അറിയാം "

" നിന്റടുത്ത് ഞാൻ  പറയണ്ട എന്ന്  പറഞ്ഞത് അല്ലെ "

" രേഷ്മ വീട്ടിൽ  വന്നിരുന്നു.... നീ രോഹിത്തിനെ കണ്ട് അവന്റെ ഫോൺ വാങ്ങിക്കൊണ്ടു പോയ കാര്യം ഒക്കെ പറയുന്നതിന്  ഇടക്ക് അവളുടെ  വായിൽ നിന്ന് വീണത..... അമ്മക്ക്  കുഴപ്പം  ഒന്നും  ഇല്ല.... നീ അമ്മയോട്  ഒന്നും പറയാത്തതിന്റെ  ദേഷ്യം മാത്രമേ ഉള്ളു.... അതാ  അമ്മ  നിന്നെ ഫോണിൽ  വിളിക്കാതിരുന്നത്.... നിന്നെ  നേരിട്ട് കാണുമ്പോൾ  രണ്ട് ആടി തരണം എന്ന് പറഞ്ഞ് ഇരിക്കുക ആയിരുന്നു......... ആടി കൊള്ളാൻ തയ്യാറായിക്കോ  കുറച്ച് കഴിഞ്ഞു  ഇങ്ങോട്ട്  വരും "

അവൾ  എന്നോട്  സംസാരിച്ചുകൊണ്ട് തന്നെ എന്റെ മാറിൽ  മുഖം അമർത്തിയിരുന്നു.ഞാൻ അവളെ  എന്നിലേക്ക്  അടുപ്പിച്ചു.

ഹോസ്പിറ്റലിലെ  വെയ്റ്റിംഗ് ഏരിയിൽ ഉള്ള  ടീവിയിൽ ന്യൂസ്  വെച്ചിരിക്കുക ആണ്‌.

" സിനിമ താരം  സൽമാനെ കാണാൻ  വൻ ആൾക്കൂട്ടം. താരത്തെ കാണാൻ തടിച്ചു കൂടിയ  തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു.  കൊട്ടാരകര  ഒരു ഇനഗുറേഷന് ഇടയിൽ ആണ്‌ സംഭവം.

സിനിമ  തരാം നിമിഷക്ക്  സപ്പോർട്ടുമായി  സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ..... സെ ദി നെയിം  എന്ന ഹാഷ് ടാഗ് ട്രെന്റ് ആകുന്നു.  താരം നടത്തിയ  ഒരു ഇന്റർവ്യൂന് ഇടയിൽ പറഞ്ഞ  ചില കാര്യങ്ങൾ തുറന്നു  പറയണം എന്ന്  പ്രമുഖർ.  ചെറുപ്പത്തിലേ സിനിമയിൽ എത്തി എങ്കിലും  സിനിമയിൽ പിടിച്ചു നിൽക്കാൻ  ഒരുപാട്  വിട്ടുവിഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ആണ്‌ നടി  പറഞ്ഞത്.

ഇനി  ഒരു  ഇടവേള

💬 Comments

View all comments