0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

അത്രയും നേരം  മിസ്സേജുകൾ കണ്ടിട്ടും  റിപ്ലൈ അയക്കാതിരുന്ന ഞാൻ  എന്റെ പേര് മെൻഷൻ ആയതേടെ  വേറെ  വഴി ഇല്ലാതെ  മെസ്സേജ് അയച്ചു.

"ഇല്ലെടാ.... നാളെ  ഞാൻ  ഫ്രീ  അല്ല "

" നീ എന്ന ഫ്രീ ആയിട്ടുള്ളത് "

" ഇല്ലെടാ ... നാളെ യൂണിവേഴ്സിറ്റിയിൽ  പോണം"

" എന്തിന്  "

" സർട്ടിഫിക്കറ്റിന്  അപേക്ഷ കൊടുക്കണം "

" സർട്ടിഫിക്കറ്റ് കിട്ടിയില്ലേ ഇതുവരെ  "

" ഇല്ലെടാ  എനിക്ക്  മാർക്ക്‌ ലിസ്റ്റ്  കിട്ടിയതേ  ഉള്ളു... മാർക്ക്‌ ലിസ്റ്റ് കിട്ടിയിട്ടല്ലേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പറ്റു "

" അവൻ  പാടി  തുടങ്ങി "

" ഡാ  വരുണെ  ഇപ്രാവിശ്യം എങ്കിലും  വരണേ "

" ഇവനെ  അങ്ങനെ വിട്ടാൽ പറ്റില്ല "

" ഡാ നീ ബുള്ളറ്റിൽ  ആണോ  യൂണിവേഴ്സിറ്റിയിൽ  പോകുന്നത് "

" അതെ "

" എങ്കിൽ  നീ  രാവിലെ  വിട്ടോ  അവിടെ  അധികം  സമയം  വേണ്ടല്ലോ. അത്‌  കഴിഞ്ഞു  നീ  നേരെ  പൊന്മുടിയിലോട്ട്  വന്നോ "

" പൊന്മുടി!!!!!"

" ഡാ പലരുവി  ക്യാൻസൽ.... തെന്മല  .. റോസ്മാല.. പിന്നെ  പൊന്മുടി "

" എന്തോന്നെടെ ആ  വരുണിന് വേണ്ടി  നമ്മൾ  ഇത്രേം ചുറ്റാണോ "

" ചുറ്റ് ഒന്നും  ഇല്ല .... റോസ് മാല  പോയിട്ട് നമ്മൾ  നിലമേൽ വന്ന് കടക്കൽ  വഴി  പൊന്മുടി പോകാൻ  പറ്റും  "

"ഇല്ലെടാ  വേറെ  വഴി  ഉണ്ട്‌  മെയിൻ റോഡിൽ  തിരിച്ചു വരണ്ട ...എനിക്ക്  കറക്റ്റ് അറിയില്ല  എന്നാലും  മാപ്  നോക്കി പോകാം "

💬 Comments

View all comments