0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

അടക്കില്ലേ ..... ക്യാഷ്  ഞാൻ  നീ  പൊന്മുടിയിൽ വരുമ്പോൾ  തരാം "

" ഓക്കേ  ഡാ "

ഞാൻ കിരണിന്റെ കാൾ കട്ട്‌ ചെയ്യുമ്പോൾ തന്നെ  രോഹിതിന്റെ കാൾ  വന്നു.

" ഡാ  നീ  നാളെ  എപ്പോൾ  ഇറങ്ങും "

" ഞാൻ  9 മണി കഴിയും  അവിടെ  10 മണിക്ക്  എത്തിയാൽ  മതിയല്ലോ  "

" ഡാ ഞാൻ  കല്ലമ്പലത്ത് നിൽക്കാം. നീ ഇറങ്ങുമ്പോൾ  വിളിച്ചാൽ  മതി "

" ഡാ നിനക്ക്  എവിടെയാ  പോകേണ്ടത് "

" പാളയത്ത് തന്നെയാടാ  നീ  യൂണിവേഴ്സിറ്റിയിൽ കയറിയിട്ട് വരുമ്പോയേക്കും ഞാനും  ഫ്രീ  ആകും "

" മ്മ്  ഞാൻ  നാളെ  ഇറങ്ങുമ്പോൾ  വിളിക്കാം "

യൂണിവേഴ്സിറ്റിയിലേക്ക്  ബുള്ളറ്റിൽ ആണ്‌ പോകുന്നത്  എന്ന്  പറഞ്ഞപ്പോയെ അമ്മക്ക്  ആതി ആയതാണ്. അതുകൊണ്ട്  തൽക്കാലം  പൊന്മുടിയിൽ പോകുന്ന  കാര്യം  അമ്മയോട്  പറഞ്ഞില്ല.  ബൈക്ക്  വാങ്ങിയതിന് ശേഷം  അമ്മയെ ഞാൻ  ആണ്‌  ബാങ്കിൽ കൊണ്ടാക്കുന്നത്.

പിറ്റേന്ന് രാവിലെ  അമ്മയെ  ഓഫീസിൽ ആക്കിയ  ശേഷം  ഞാൻ രോഹിത്തിനെ വിളിച്ചു.

"ഡാ ഞാൻ  ഞാൻ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ കല്ലമ്പലം എത്തും  നീ ഇറങ്ങിയോ "

" നീ വാ ഞാൻ  ബസ് സ്റ്റോപ്പിൽ ഉണ്ട്‌ "

ഞാൻ  വണ്ടി  സ്റ്റാർട്ട്‌ ആക്കിയപ്പോൾ  പുറകിൽ നിന്ന് ഒരു വിളി കെട്ടു. അമ്മയായിരുന്നു അത്‌.

" മോനെ  നീ സൂക്ഷിച്ചു പോണോ..... നിന്നോട്  ഞാൻ  പറഞ്ഞത് അല്ലെ  ബസിലോ ട്രെയിനിലോ പോകാൻ "

" അമ്മ  ഇങ്ങനെ  പേടിക്കാതെ .....ഞാൻ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ.... അമ്മ  അകത്തേക്ക് 

💬 Comments

View all comments