Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]
ഒടുവിൽ ക്ഷമകെട്ട് 'നിന്റെ ഉദ്യോഗം ഒക്കെ നിർത്തി വീട്ടിലേക്ക് തിരിച്ച് പോര്..... പഴയ സ്കൂളിൽ തന്നെ ജോലി നോക്കാം ' എന്ന് വരെ അച്ഛൻ പറഞ്ഞു. സാന്ദ്രക്കതൊരു പേടിസ്വപ്നമായിരുന്നു.
അല്ലെങ്കിലും സാന്ദ്ര വീടിന്റെ പടിയിറങ്ങുന്നത് പോലും കണിശ്ശക്കാരനായ അച്ഛന് ഇഷ്ടമില്ല... അതുകൊണ്ട് തന്നെയാണ് അവൾ 28 വയസ്സായിട്ടും പുറം ലോകം കാണാത്തവളായി തുടർന്നത്. ഇതു വരെ പഠിച്ചതും ജോലി ചെയ്തതുമെല്ലാം വയനാട്ടിൽ തന്നെ. ചുരമിറങ്ങാൻ അച്ഛൻ സമ്മതിച്ചിട്ടില്ല.
ഇനിയുമിങ്ങനെ പോയാൽ തന്റെ ജീവിതം നശിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് സാന്ദ്ര വീടിനടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ പണി വിട്ട് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലിയന്വേഷിക്കാൻ തുടങ്ങിയത്. അങ്ങനെ കോട്ടയത്തൊരു സ്കൂളിൽ ജോലി കിട്ടി.... Join ചെയ്യാൻ വീട്ടുകാർ അമ്പിനും വില്ലിനും അടുത്തില്ലെങ്കിലും ഇപ്പോൾ കിട്ടുന്ന എണ്ണായിരം കുണുവയുടെ നാലിരട്ടി കിട്ടും എന്നു പറഞ്ഞപ്പോൾ അങ്ങു സമ്മതിച്ചു.
ഇതും പ്രൈവറ്റ് സ്കൂൾ തന്നെയാണ് പക്ഷേ, ഇന്റർനാഷണൽ ആണല്ലോ....... ഇനി ഈ എക്സ്പീരിയൻസ് വെച്ച് വിദേശത്തേക്ക് കടക്കണം... അതാണ് സാന്ദ്രയുടെ ലക്ഷ്യം. ഇതു വരെ കേട്ടിട്ട് പോലുമില്ലാത്ത സിലബസ് ഒക്കെ മെനക്കെട്ട് പഠിച്ച്, പത്തോ പതിനഞ്ചോ പേരോട് പോരാടി നേടിയ ആ ജോലിയാണ് ഇപ്പോൾ ഈസി ആയി വേണ്ടെന്ന് വെക്കാൻ പറയുന്നത്.... കളഞ്ഞിട്ട് വരാൻ പറയാൻ അച്ഛന് സുഖമാണ്......... പ്ലാനുകൾ എല്ലാം നടത്താമല്ലോ.... മോളെ വീണ്ടും കൈവെള്ളയിൽ കിട്ടും..... തൊട്ടടുത്തുള്ള സ്കൂളിൽ തന്നെ വീണ്ടും വിടാം........ വീടിനടുത്തുള്ള ആ കോന്തന് കെട്ടിച്ചും കൊടുത്താൽ അത്രയും സന്തോഷം..... വളരേ കഷ്ടപ്പെട്ടാണ് അച്ഛന്റെ ഈ പ്ലാനുകളെയെല്ലാം അതിജീവിച്ചിവിടം വരെ എത്തിയത്.
ഇതൊന്നും സ്വന്തം തന്തയുടെ മുഖത്ത്
💬 Comments
View all comments