0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 19.4K

നോക്കി പറയാൻ കഴിവില്ലാത്തത് കൊണ്ട് സാന്ദ്ര കണ്ണടച്ചിരുന്ന് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചു. വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ.

അങ്ങനെ മുത്തപ്പൻ കാണിച്ചു തന്നതാണ് ഔസേപ്പച്ചനെ. പുള്ളിയുടെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ദൂരം കുറച്ചു കൂടുതൽ ആണെങ്കിലും അങ്ങേരുടെ പെരുമാറ്റവും കരുതലും കണ്ടപ്പോൾ സാന്ദ്രയുടെ അച്ഛൻ അങ്ങ് സമ്മതിച്ചു. പത്തെഴുപത് വയസ്സുള്ളൊരു നസ്രാണി. കൂടെ തങ്കം പോലൊരമ്മച്ചിയും. രണ്ടാളും മോളെ നന്നായി നോക്കിക്കോളും എന്ന ഉറപ്പിന്മേൽ അച്ഛൻ തിരികെ പോയി.

അപ്പച്ചനും അമ്മച്ചിയും നല്ല തറവാടികളായിരുന്നു. വാക്ക് പാലിച്ചു. സാന്ദ്രയെ അവർ സ്വന്തം മോളെ പോലെ നോക്കി. മക്കളെല്ലാം ജോലിക്കായി അങ്ങിങ് ചിതറിക്കിടക്കുന്നത് കാരണം അവർക്കുണ്ടായിരുന്ന ഏകാന്തത അവളെ വെച്ചു പരിഹരിച്ചു.

സാന്ദ്ര ഒരു മിണ്ടാപ്പൂച്ച ആയിരുന്നു. അധികമാരോടും സംസാരിക്കാനോ തന്റെ കാര്യങ്ങൾ നേടിയെടുക്കാനോ കഴിവില്ലാത്തൊരു പെണ്ണ്. പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ വന്നാൽ പോലും അവളുടെ തൊണ്ട വരളും. നാലാളു കൂടുന്നിടത്തു നിന്നാൽ മുട്ട് വിറക്കും. സൈക്കോളജിയിൽ ഇതിനെ സോഷ്യൽ anxiety എന്നൊക്കെ പറയുമെങ്കിലും കാരണവന്മാർക്കിതിനൊരേയൊരു പേരെയുള്ളു.... അച്ചടക്കം😌.

അതുകൊണ്ട് അധികം വൈകാതെ തന്നെ അടക്കവും ഒതുക്കവും ഉള്ളൊരു പെങ്കൊച്ച് എന്ന പേര് സാന്ദ്ര നേടിയെടുത്തു. പ്രദേശവാസികൾക്കെല്ലാം പ്രിയങ്കരിയായി. അവിടുള്ള പിള്ളേർക്കെല്ലാം ട്യൂഷൻ ടീച്ചറും ആയി...

സാന്ദ്രയും ആ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. ആളുകളോട് ഇടപെടാനും സൗഹൃദം സ്ഥാപിക്കാനുമെല്ലാം ജന്മനാ ഉള്ള കഴിവുകേട് കാരണം അവൾക്ക്‌ സിനിമയിലെല്ലാം പെണ്ണുങ്ങൾ ആഘോഷിക്കുന്നത് പോലെ ജീവിതം ആഘോഷിക്കാൻ ഒന്നും സാധിച്ചില്ലെങ്കിലും രണ്ടു മൂന്നു കൊല്ലം മുന്നേ അവൾ ജീവിച്ചിരുന്ന ജീവിതം വെച്ചു നോക്കുമ്പോൾ ഇത് സ്വർഗം തന്നെ ആയിരുന്നു...

അങ്ങനെ സമാധാനപൂർണമായി ജീവിതം മുന്നോട്ട് പോകുന്നതിനിടക്കാണ്

💬 Comments

View all comments