0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 24.5K

അപ്പച്ചനും അമ്മച്ചിക്കും ഹൈദരാബാദിൽ നിന്ന് വിളി വന്നത്. വിളിച്ചത് മൂത്ത മോൻ ആന്റണിയാണ്. അവന്റെ ഭാര്യ രണ്ടാമത് പ്രസവിച്ച് കിടക്കുകയാണ്. അവൾക്ക് ജോലിയുടെ എന്തോ ട്രെയിനിങ്ങിന് ആറു മാസത്തേക്ക് ദൂരെയെങ്ങാണ്ട് പോണം... പോയി വരുന്ന വരെ അവരുടെ രണ്ട് പിള്ളാരെയും നോക്കാൻ അമ്മച്ചിയും അപ്പച്ചനും വരണം.

ഔസേപ്പച്ചന് ആ പോക്ക് വലിയ പുത്തരിയൊന്നുമല്ല. മൂത്ത കൊച്ചിനെ നോക്കാൻ ഇതു പോലെ പോയി നിന്നിട്ടുണ്ട്. പക്ഷേ, അന്നത്തെ പോലെയല്ല ഇന്ന്. വീട്ടിൽ സാന്ദ്രയുണ്ട്. അവളെയെന്തു ചെയ്യും?

സാന്ദ്ര ഓണം വെക്കേഷന് നാട്ടിൽ പോയ സമയത്താണ് ആന്റണി വീട്ടിലെത്തി ഇക്കാര്യമവതരിപ്പിച്ചത്. പോകുന്ന പോക്കിന് തന്നെ രണ്ടാളെയും കൂടെ കൊണ്ടു പോകാൻ ആയിരുന്നു അവന്റെ plan.

"ശോ, ഞാനിത് ആ സാന്ദ്രക്കൊച്ചിനോടെങ്ങനെ പറയുമെടാ ആന്റണി...അവളിനി വേറെ വീട് നോക്കേണ്ടി വരത്തില്ലേ...."

അപ്പച്ചന്റെ സങ്കടം കണ്ട് അവനും വിഷമം തോന്നി.

"അത്‌ സാരൂല്ലപ്പാ... സണ്ണി എന്തായാലും നാട്ടിലേക്ക് വരാനിരിക്കുവല്ലേ... അവനോട് കൊറച്ച് ദിവസം നേരത്തേ വരാൻ പറയാം...ഇവിടെ ആരും ഇല്ലെലല്ലേ ആ കൊച്ചിന് വേറെ സ്ഥലം നോക്കണ്ടി വരത്തുള്ളൂ.... അവനിവിടൊണ്ടെങ്കിൽ പിന്നെന്തു പ്രശ്നം?"

"ഹാ... തോന്ന്യാസം പറയുന്നോ... സാന്ദ്രക്ക് കല്യാണം ആലോചിക്കണ സമയമാ...നമ്മളവളെ കെട്ടുപ്രായം കഴിഞ്ഞു നിക്കണ അവന്റെ കൂടെ ഇവടെ നിർത്തിയേച്ചും പോയെന്നറിഞ്ഞാൽ അവക്കടെ വീട്ടുകാരെന്നാ പറയും.....?"

ആന്റണി പറഞ്ഞത് കേട്ടപ്പോൾ മറിയാമ്മക്കാണ് ചൊടിച്ചത്. പുള്ളിക്കാരിക്ക് കൊച്ചുങ്ങളെ നോക്കാൻ പോണത് തന്നെ വെല്ല്യ ഇഷ്ടമല്ല..

"ഹാ... അതിപ്പോ അവരെങ്ങനെ അറിയാനാ... അവരു വയനാട്ടിൽ നിന്ന് ഇവടെ വരെ വന്ന് ചെക്ക് ചെയ്യോ? നിങ്ങളൊരു ആറു മാസം കൊണ്ടിങ്ങു വരില്ലേ... പിന്നെന്നാ?"

"എന്നാലും

💬 Comments

View all comments