0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 26.4K

മോനേ... അവളൊരു പാവമാ..."

മറിയാമ്മച്ചിയുടെ ആവലാതി തീരുന്നില്ല....

"28 വയസ്സൊണ്ടെന്നല്ലേ പറഞ്ഞത്? പോരാത്തതിന് ടീച്ചറും. അവൾടെ കാര്യം നോക്കാൻ അവൾക്കറിയാം. അങ്ങനല്ലാത്ത പെണ്ണാണെങ്കിൽ എന്നേ കോലേക്കേറി പോയിട്ടൊണ്ടാകും.... ഇതങ്ങനത്തെ എനമല്ലല്ലോ.... നിങ്ങള് പേടിക്കാതിരി..."

അങ്ങനെ ആന്റണിയുടെ സമാധാനിപ്പിക്കലിന്റെ പുറത്ത് മറിയാമ്മച്ചിയും അപ്പച്ചനും യാത്ര തിരിച്ചു. അവർ പോകുന്നതിന്റെ തലേന്ന് തന്നെ മക്കളിൽ നടുകഷ്ണമായ സണ്ണി ബഹ്‌റൈനിൽ നിന്നും ജോലി മതിയാക്കി തിരിച്ചെത്തിയിരുന്നു. ഇനിയുള്ള കാലം അപ്പച്ചനുണ്ടാക്കിയിട്ട കുരുമുളകും റബ്ബറും നോക്കി ജീവിക്കാം എന്നാണ് അവന്റെ തീരുമാനം.......

സാന്ദ്രയെ കാണാതെ പോകേണ്ടി വന്നതിൽ രണ്ടാൾക്കും നല്ല വിഷമമുണ്ടായിരുന്നു. ഫോൺ വിളിച്ചു കാര്യം പറഞ്ഞാൽ അവളുടെ വീട്ടുകാരെങ്ങാനും കേട്ടാലോ എന്ന പേടിയാൽ അത്‌ വേണ്ടെന്ന് വെച്ചു. സാന്ദ്ര പറഞ്ഞ് പറഞ്ഞ് അവൾടെ അപ്പനെയൊക്കെ എല്ലാവർക്കും നല്ല മതിപ്പാണ്. ഈ കാര്യം കൊണ്ട് വേണമെങ്കിൽ അങ്ങേരവളുടെ ജോലി വരെ നിർത്തിക്കും.

ഹൈദരാബാദിലെത്തി അടുത്ത ദിവസം തന്നെ ആൻസി ബൈ പറഞ്ഞ് ട്രെയിനിങ്ങിന് പോയി . അതോടെ തിരക്കിലായ ഔസേപ്പച്ചനും അമ്മച്ചിയും സാന്ദ്രയെ വിളിക്കുന്നത് അവൾ കോട്ടയത്തെത്തി വീട്ടിലേക്ക് നടക്കുമ്പോഴാണ്.

രണ്ടാൾക്കും വേണ്ടി പുളിയിഞ്ചിയും ചിപ്സും ശർക്കരവരട്ടിയുമെല്ലാമായി സന്തോഷിച്ചു നടന്നു വന്ന സാന്ദ്രക്ക് ആ ന്യൂസ്‌ കേട്ടപ്പോൾ തിരിച്ചു വയനാട്ടിലേക്കോടാനാണ് തോന്നിയത് . പിന്നെ വേണ്ടെന്ന് വെച്ചു. തിരിച്ചു ചെന്നാൽ തന്തപ്പിടി രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും തൊട്ടടുത്ത ദിവസം തന്നെ ഉറ്റ സുഹൃത്തിന്റെ care of ഇൽ വീണ്ടും ആ പ്രൈവറ്റ് സ്കൂളിൽ പട്ടിപ്പണിക്ക് വിടുമെന്നുമുറപ്പാണ്. എന്തിനാണ് വെറുതേ സ്വന്തം കുഴി സ്വയം തോണ്ടുന്നത്....

എന്തായാലും വീട്ടിലേക്ക് പോയി നോക്കാം... അങ്ങേരു

💬 Comments

View all comments