0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 28.1K

പെഴയാണെങ്കിൽ വേറെ സ്ഥലം നോക്കാം... സ്കൂളിലെ ടീച്ചർമാരോട് ചോദിക്കാം.... അവൾ അവൾക്ക് തന്നെ ധൈര്യം കൊടുത്തു കൊണ്ട് മുന്നോട്ട് നടന്നു.

"സാറ. അല്ലേ? "

ഉമ്മറത്തുള്ള കൽത്തൂണിന്റെ അത്ര തന്നെ വലിപ്പമുള്ള ആ മനുഷ്യൻ തന്റെ മുഖം കാണാനായി കഴുത്ത് കുനിച്ചു കൊണ്ട് ചോദിച്ചത് കേട്ടപ്പോൾ സാന്ദ്രയുടെ തൊണ്ട സഹാറ മരുഭൂമി പോലെയായി....

"അ... അല്ലാ... സാന്ദ്ര... "

അവൾ മൂക്കിന് മുകളിലെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

"Oh sorry... സാന്ദ്ര.... സാന്ദ്ര ചായ കുടിച്ചോ?"

ആ ഇരുണ്ട മുഖത്തൊരു ചിരി കണ്ടപ്പോൾ അങ്ങേരുടെ വലിപ്പം കുറച്ചു കുറഞ്ഞതായി തോന്നി സാന്ദ്രക്ക്.

"ഇല്ലാ... കുളിച്ചിട്ട് ഉണ്ടാക്കാം......"

"ആ... വേണ്ട വേണ്ട... അമ്മച്ചി പറഞ്ഞാരുന്നു കൊച്ചിന് ചായയിട്ട് വെക്കണമെന്ന്... കുളിച്ചിട്ട് താഴേക്ക് പോരെ... "

അതു കേട്ടപ്പോൾ മനസ്സിലൊരു തണുപ്പ് തോന്നി സാന്ദ്രക്ക്... പാവം അമ്മച്ചി... എല്ലാം പറഞ്ഞേല്പിച്ചിട്ടുണ്ട്...

സാന്ദ്ര കുളിച്ച് വന്നപ്പോഴേക്കും ഉമ്മറത്ത് രണ്ട് ചായക്കപ്പുമായി സണ്ണി ഇരിപ്പുണ്ടായിരുന്നു. അടുത്തൊരു പ്ലേറ്റിൽ കുറച്ച് മിട്ടായി കേക്കുകളും.

"ഓണമായിട്ടൊന്നും കൊണ്ട് വന്നില്ലേ...?"

ആ പരുപരുത്ത ശബ്ദത്തിൽ അന്വേഷണം കേട്ടപ്പോൾ അതെന്തോ ഭീഷണി പോലെയാണ് അവൾക്ക് തോന്നിയത്...

"ഒണ്ട്... ഇപ്പോ കൊണ്ടു വരാം... "

കേട്ട പാതി അവൾ സ്റ്റെപ് കയറി മുകളിലേക്കോടി...

"ചായ കുടിച്ചിട്ട് മതിയാരുന്നു....."

സണ്ണി കേക്ക് ചായയിൽ മുക്കിക്കൊണ്ട് പിറുപിറുത്തു....

സാന്ദ്ര തിരിച്ചു വന്നത് ഒന്നു രണ്ടു വലിയ കവറുകളുമായാണ്.

"ഇത് അച്ചപ്പം, ശർക്കരവരട്ടി, പിന്നെ കൊറച്ചു ചിപ്സ്, ഇത് അമ്മച്ചിക്കാരുന്നു... പുളിയിഞ്ചി... "

"ഹോ... ഇതൊക്കെ ഇവടേം കിട്ടുവല്ലോ.... "

സണ്ണിയുടെ ശബ്ദത്തിലുള്ള

💬 Comments

View all comments