Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]
പുച്ഛം കേട്ടപ്പോൾ സാന്ദ്രക്ക് ചൊറിഞ്ഞു വന്നു. പക്ഷേ, ഒന്നും മിണ്ടിയില്ല.
"അവടെ നല്ല വെടിയിറച്ചി കിട്ടില്ലേ?"
'ആ പുല്ല്!!!'
സാന്ദ്രക്ക് ചിരിയാണ് വന്നത്... 'വെടിയിറച്ചി നിയമവിരുദ്ധമല്ലാത്ത കാലത്തെങ്ങാണ്ട് നാട് വിട്ടവനാണ് കക്ഷി 😂....'
അവൾ ഊറിച്ചിരിക്കുന്നത് കണ്ട് അവനും ചിരിച്ചു.
"ചുമ്മാ ചോദിച്ചതാ... ടീച്ചറിതും പറഞ്ഞ് എന്നെ ഫോറെസ്റ്റുകാർക്കിട്ട് കൊടുക്കരുത്... "
"ഇല്ലാ.... 😌"
സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആയത് പോലെ തോന്നി സാന്ദ്രക്ക്. സണ്ണി പിന്നെയും ഒന്നു രണ്ട് ചോദ്യങ്ങളൊക്കെ ചോദിച്ചു. രണ്ടു പേരും ഒരു സംഭാഷണം മുന്നോട്ട് കൊണ്ട് പോകാൻ അത്ര മിടുക്കരല്ലാത്തത് കൊണ്ട് കൂടുതൽ സമയവും നിശബ്ദതയായിരുന്നു. അപ്പോഴേക്കും അവളുടെ ട്യൂഷൻ പിള്ളേർ വന്നു. സണ്ണി അകത്തോട്ടു വലിഞ്ഞു.
അമ്മച്ചി പോയതോടെ കുക്കിങ് ഒറ്റക്ക് ചെയ്യണം എന്നൊരു ഗതികേട് കൂടി സാന്ദ്രക്കുണ്ട്. അവളുടെ കയ്യിലാണെങ്കിൽ ഒരു ഇൻഡക്ഷൻ കുക്കർ മാത്രമേയുള്ളു. രാത്രിയിലേക്കുള്ളതും അടുത്ത ദിവസം രാവിലേക്കുള്ളതും അതിൽ വെച്ച് തട്ടിക്കൂട്ടി ഉണ്ടാക്കി. ഉച്ചക്ക് സരിതയുടെ ഫുഡ് കഴിക്കാമെന്ന് വെച്ചു.
"എടി, ഫുഡ് തരത്തില്ലെങ്കി അതിനൊള്ളത് റെന്റിൽ നിന്ന് കുറക്കുമെന്ന് പറഞ്ഞേക്കണം കേട്ടോ...."
സരിത അവളെ ഇടക്കിടക്ക് ഓർമിപ്പിച്ചു. പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലെന്ന് സരിതക്ക് തന്നെ അറിയാം. സാന്ദ്രക്ക് ഇതൊക്കെ തന്റേടത്തോടെ പറയാനുള്ള കഴിവൊന്നും ഇല്ല.
എന്തായാലും ഒരാഴ്ച്ചത്തേക്കുള്ള പച്ചക്കറിയും മറ്റും വാങ്ങിയാണ് അവളന്ന് വൈകുന്നേരം പോയത്...
"ആഹാ... താൻ കുക്ക് ചെയ്യുവോ.. എന്നാ പിന്നെ ഞാനിങ്ങനെ പൊറത്തൂന്ന് കഴിച്ച് മെനക്കേടണ്ടല്ലോ. ഇനിത്തൊട്ട് ഒരാൾക്കൂടെ ഉള്ളത് എക്സ്ട്രാ ഒണ്ടാക്കണേ...."
രണ്ടു കയ്യിലും പച്ചക്കറിയും തൂക്കിപ്പിടിച്ചു നിൽക്കുന്ന തന്നെ നോക്കി സണ്ണി പറഞ്ഞത് കേട്ട് സാന്ദ്ര
💬 Comments
View all comments