0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 32.6K

തിരിച്ചൊരു പിണ്ണാക്കും പറയാതെ തലയാട്ടി.

"ആ തേങ്ങ.... ഇതിപ്പോ നീയങ്ങേരുടെ കുശിനിക്കാരിയായോ....... വാടക കൊറച്ചേ തരൂ എന്ന് പറയാനല്ലെടി പരട്ടേ നീ പോയത്? "

"സാരല്ലെടി.... 🥲🥲... ഫുഡ്‌ അല്ലേ... അതിനൊക്കെ കണക്ക് പറയാവോ?"

"സാന്ദ്രേ.... ഒരു നേരത്തെ ഫുഡ്‌ ആണേൽ പോട്ടെ.... ഇതാ കാട്ടുപോത്ത് എത്ര കാലം ആ വീട്ടിലൊണ്ടാകുവോ അത്ര കാലം നീ കൊടുക്കേണ്ടി വരും. ഓരോ ബാധ്യതകൾ...."

സരിത പറയുന്നത് ശരിയാണെന്നു സാന്ദ്രക്കുമറിയാം...

"എന്നാ പിന്നെ നീയൊന്ന് വന്ന് സംസാരിക്ക് 😞.... അന്ന് അപ്പച്ചനോട് എനിക്ക് ചിക്കന്റെ കരൾ ഇഷ്ടമല്ലെന്ന് പറഞ്ഞില്ലേ അത്‌ പോലെ ഒരു hint കൊടുത്താ മതി..."

"പ്ഫാ....."

സരിതയുടെ ആട്ട് നാല് മേശക്കപ്പുറമിരുന്ന ശന്തനു സാർ വരെ കേട്ടു. അങ്ങേർക്ക് പണ്ടേ സരിതയെ കണ്ടൂടാ.... വിവാഹിതനും രണ്ട് പിള്ളേരുടെ തന്തയുമായ ശന്തനു പണ്ട് സാന്ദ്രയെ വളക്കാനൊരു ശ്രമം നടത്തിയിരുന്നു... അതിനു തടയിട്ടത് സരിതയാണ്. അതോടെ സരിതയെന്ന് കേട്ടാൽ മൂപ്പർക്ക് അസ്കിതയാണ്.

എന്തായാലും സ്കൂളിൽ പിള്ളേരുടെ പിറകേ ഓട്ടവും വീട്ടിലെത്തിയാൽ ട്യൂഷനും അതിനിടക്ക് പാചകവുമായി സാന്ദ്ര ടീച്ചർ വല്ലാതങ്ങു ക്ഷീണിച്ചു. ഇനീപ്പോ കാലൻ അങ്ങ് മേലോട്ട് കൊണ്ട് പോകാൻ വന്നു നിൽക്കുകയാണെങ്കിൽ പോലും ആരേലും എന്തേലും വന്ന് ചോദിച്ചാൽ ചെയ്ത് കൊടുക്കും സാന്ദ്ര. മനസ്സിന്റെ നന്മ കൊണ്ടല്ല.... No പറയാനുള്ള കഴിവില്ലാത്തത് കൊണ്ടാണ്.

അങ്ങനെ ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി..... സണ്ണിയെ കാണുന്നതിലുള്ള awkwardness ഒഴിവാക്കാനായി സാന്ദ്ര അതിരാവിലെ എണീറ്റ് താഴെ അടുക്കളയിൽ വന്നു ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും ഉണ്ടാക്കി വെച്ച് അവനെണീക്കുന്നതിനു മുന്നേ അടുക്കളയിൽ നിന്നു പോകും.

💬 Comments

View all comments