0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 34.7K

വൈകുന്നേരം അവനില്ലാത്ത നേരം നോക്കി വല്ലതും ഉണ്ടാക്കി വെച്ച് മുകളിലേക്കോടും.

അവളുടെ ഈ സ്വഭാവം ഏറെക്കുറെ മനസ്സിലായത് കൊണ്ട് അവൾ അടുക്കളയിൽ ഉള്ള സമയത്തൊന്നും സണ്ണി പുറത്തിറങ്ങില്ല. ലോകത്തൊരു പിജി യും ഓണർക്ക്‌ ഫുഡ്‌ ഉണ്ടാക്കിക്കൊടുത്ത് വീണ്ടും അതിന്റെ പൈസയുമടച്ചു ജീവിക്കേണ്ടി വന്നിട്ടില്ല എന്ന് അവനറിയാം. എന്നിട്ടും ഇവളെന്തു കൊണ്ട് no പറയാതെ ഇങ്ങനൊരു ദുരന്തം സഹിക്കുന്നു എന്നായിരുന്നു അവന് മനസ്സിലാകാത്തത്.

ഒരു ദിവസം സാന്ദ്ര സ്കൂളിൽ നിന്നു വരുമ്പോൾ കാണുന്നത് എങ്ങോട്ടോ പോകാനായി നല്ലൊരു ബ്ലാക്ക് ഷർട്ടും ഇട്ടിറങ്ങുന്ന സണ്ണിയെയാണ്. മുറ്റത്തൊരു നീല i 10 ഉം ഉണ്ട്. അതിലൊരു സുന്ദരിപ്പെണ്ണും. കണ്ടാലൊരു 40-43 വയസ്സ് മതിക്കും.

"ആ കൊച്ചേ.. ഞാൻ ഒരു ഡേറ്റിനു പോകുവാ... ഇതാ താക്കോൽ... ചായ ഫ്ലാസ്കിലൊണ്ട്..... എടുത്തു കുടിച്ചേരെ.... അപ്പോ പോയേച്ചും വരാം....bye..."

സാന്ദ്രക്കതു കേട്ട് അതിശയമാണ് തോന്നിയത്... ഡേറ്റ്!!!

ഇങ്ങേർക്കെന്തായാലും 40 വയസ്സെങ്കിലും കാണും.... ഈ മനുഷ്യന് പോലും ഡേറ്റ് ചെയ്യാൻ പെണ്ണുണ്ട്. ഇവിടെ താനിപ്പഴും കവിയൂർപൊന്നമ്മ കളിച്ചു നടക്കുന്നു.... ഇങ്ങനെ പോയാൽ ഒറ്റക്ക് ചാവേണ്ടി വരും.... 🥹🥹🥹...

ഒരു കണക്കിന് പറഞ്ഞാൽ അവൾ ശ്രമിക്കാഞ്ഞിട്ടൊന്നും അല്ല.... അച്ഛനും അമ്മയും ഹിറ്റ്ലർ ആയിട്ടു പോലും ഡിഗ്രീക്ക് പഠിക്കുമ്പോ ഒന്ന് പ്രേമിച്ചു.... പിന്നെ നെറ്റ് കോച്ചിങ്ങിനു പോയപ്പോ ഒന്ന്.... രണ്ടെണ്ണങ്ങളും 'തറ'വാടികൾ ആയതു കൊണ്ട് സാന്ദ്ര നല്ലോണം മൂഞ്ചി.... ഇനീപ്പോ ഈ 28ആം വയസ്സിൽ എന്ത് പ്രേമം എന്ന ചിന്തയായിരുന്നു അവൾക്ക്...

അന്ന് ട്യൂഷൻ പിള്ളേരും സണ്ണിയുമൊന്നും വീട്ടിലില്ലാത്തത് കൊണ്ട് സാന്ദ്ര വളരേ സമാധാനമായി ഡിന്നർ ഉണ്ടാക്കി കഴിച്ചു നേരത്തേ

💬 Comments

View all comments