0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 37.7K

കിടന്നു.

"ഇയാളെന്തിനാ ഇന്നും നേരത്തേ എണീറ്റത്?സെക്കന്റ്‌ സാറ്റർഡേ അല്ലേ?"

പിറ്റേന്ന് രാവിലേ ഉപ്പേരിക്കുള്ള തേങ്ങ ചിരവുന്നതിനിടയിലാണ് ഹാളിൽ നിന്നും സണ്ണിയുടെ ചോദ്യം കേട്ടത്.

"അല്ല, പെട്ടന്ന് പണി തീർത്തു വെച്ചേക്കാം എന്നോർത്ത് എണീറ്റതാ..."

സാന്ദ്ര പണി തുടർന്നു.

"എങ്ങനെയുണ്ടാരുന്നു ഡേറ്റ്?"

അവളൊരു കുസൃതിയോടെ അവനോട് ചോദിച്ചു.

"ഓ... അതങ്ങു workout ആയില്ല.. ആളെന്റെ vibe അല്ല...."

"ആണോ.... ചേട്ടനെ പിക് ചെയ്യാൻ ഇവിടെ വരെ വന്നതൊക്കെ കണ്ടപ്പോ ഞാനോർത്തു ആള് കിടിലം ആണെന്ന്...."

"കിടിലം ഒക്കെ തന്നെ.... But എനിക്ക് ആ കിടിലം പോര.... പുള്ളിക്കാരി ഇച്ചിരി സാഹിത്യം പറയുന്ന ടൈപ്പ് ആ... നാൽപതുകളിലെ പ്രണയം എന്നൊക്കെ പറഞ്ഞ് വെല്ല്യ romanticize ചെയ്യുന്നുണ്ടായിരുന്നു.... കേട്ടപ്പോ എനിക്ക് cringe അടിച്ചു........ഇതിനെയൊക്കെ ഇത്ര romanticize ചെയ്യാനുണ്ടോ???"

"ആവോ.... അറിയില്ല........"

"അതെന്ത് നീ പ്രേമിച്ചിട്ടില്ലേ?"

"ഓ... പ്രേമിച്ചിട്ടൊക്കെയുണ്ട്.. അതിന്റെ സ്മാരകമാണ് കയ്യിലെ ഈ scar. പിന്നെ കാലിലും ഒണ്ട് രണ്ട് മൂന്നെണ്ണം 😂😂😂.."

അവൾ സണ്ണിക്ക്‌ വലത്തേ കൈപ്പത്തിയിലുള്ള പാട് കാണിച്ചു കൊടുത്തു. കുപ്പിച്ചില്ല് കൊണ്ട് വരഞ്ഞത് പോലൊരു നീണ്ട പാട്.

"ആഹാ... ഇത് അപ്പന്റെ വകയായിരുന്നോ അതോ കാമുകന്റെ വകയായിരുന്നോ?"

അവനതിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

"കയ്യിലുള്ളത് കാമുകന്റെ വക... അത്‌ കണ്ടപ്പോ വീട്ടിൽ പൊക്കി. അങ്ങനെ കാലിലും പാടായി... "

"ഹോ... കൊച്ച് പ്രായത്തിലേ തൊടങ്ങിക്കാണും അല്ലേ?"

"അത്ര കൊച്ചൊന്നും അല്ല... ഈ സംഭവം നടക്കുന്നത് ഡിഗ്രി ലാസ്റ്റ് ഈയറിൽ പഠിക്കുമ്പഴാ...."

"ശോ, അപ്പഴൊക്കെ തല്ലുവാരുന്നോ അപ്പൻ?"

"😂😂😂 അച്ഛനെന്നെ രണ്ട് കൊല്ലം മുന്നേ വരെ തല്ലിയിട്ടുണ്ട്...."

"ഹെന്റെ

💬 Comments

View all comments