0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 39.6K

കർത്താവേ.. ഇത് വെച്ചു നോക്കുമ്പോ എന്റപ്പനൊക്കെ തങ്കമാണ് തങ്കം "

രണ്ടു പേരും ഒരുപോലെ ചിരിച്ചു.

"ഹാ... അതൊക്കെ പണ്ടത്തെ കഥയല്ലേ.... ഇപ്പോ സ്വന്തമായി ജോലിയും വരുമാനവും ഒക്കെ ആയല്ലോ... ഇനി ഒരു സീരിയസ് റിലേഷൻഷിപ് ഒക്കെയാവാം... "

സണ്ണി അവൾക്ക് ധൈര്യം കൊടുത്തു.

"സത്യം പറഞ്ഞാൽ താല്പര്യം ഒക്കെയുണ്ട്. But, എനിക്ക് മടിയാ..... പ്രായം ഇത്രേം ആയില്ലേ..... കൂടെ പഠിച്ച ചെക്കന്മാര് വരെ കെട്ടി."

"ഓ... എന്നാ പ്രായമെന്നാ... കണ്ടാൽ പകുതിയേ തോന്നു.. മടി പിന്നെ എനിക്കും ഒണ്ടാരുന്നു....... ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിനോക്ക്... കൊറേ ഉഡായിപ്പോണ്ട്. എന്നാലും ഒന്ന് രണ്ട് നല്ലതിനെ ഒക്കെ കിട്ടും. "

"എനിക്കതൊക്കെ മടിയാ... പിന്നെ ഇൻസ്റ്റയിൽ ഒക്കെ കണ്ടിട്ടുണ്ട് ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട് പണി കിട്ടിയ കഥ.... അതോണ്ട് നല്ല പേടിയാ... അച്ഛനെങ്ങാനും അറിഞ്ഞാൽ കൊല്ലും."

"ആ....മിക്ക പയ്യന്മാരും സീരിയസ് ഒന്നും ആവില്ല...കിട്ടിയാലൊരു കളി.. അതാണ് mindset. അങ്ങനൊള്ളവന്മാരുടെ സംസാരം കേട്ടാ മനസിലാകും... നീ ഒരു പ്രൊഫൈൽ അങ്ങൊണ്ടാക്ക്‌. നല്ലതിനെ ഫിൽറ്റർ ചെയ്ത് തരുന്ന കാര്യം ഞാനേറ്റു.... "

അങ്ങനെ സണ്ണിയുടെ അതിഭീകര സപ്പോർട്ട് കൊണ്ട് സാന്ദ്ര 'തിരികെ' ആപ്പ് download ചെയ്തു. Chatgpt യുടെ സഹായത്തോടെ പ്രൊഫൈൽ ഗംഭീരമാക്കി, swiping തുടങ്ങി.

ആകാംഷ കൊണ്ട് രണ്ടു ദിവസം തിരികെയിൽ നിന്നിറങ്ങാൻ അവൾക്ക് നേരം കിട്ടിയില്ല... എന്നാൽ match ആയ പ്രൊഫൈൽ എല്ലാം പരമ ഊളകൾ ആയിരുന്നു... അതോടെ അവൾടെ ആവേശം അങ്ങ് പോയി.

എങ്കിലും തിങ്കളാഴ്ച ക്ലാസ്സെല്ലാം കഴിഞ്ഞ് വരുന്ന വഴിക്ക് ആപ്പ് ഒന്നെടുത്തു നോക്കി... കണ്ട

💬 Comments

View all comments