Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]
പ്രൊഫൈൽ എല്ലാം swipe left അടിക്കുന്നതിനിടയിൽ ഒരെണ്ണം കണ്ണിൽപ്പെട്ടു....
"Eldho ouseph kanakkapparambil "
"ആഹാ... കൊള്ളാലോ... ഇങ്ങേരുടെ പേര് ഇതാണോ??!!!"
സാന്ദ്ര കുറച്ചു നേരം പ്രൊഫൈൽ നോക്കി നിന്നു.... പിന്നെയൊരു കുസൃതിക്ക് right swipe ചെയ്തു. വീട്ടിലെത്തും മുന്നേ തന്നെ match ആവുകയും ചെയ്തു...
"ഇങ്ങേര് ഇതിൽ തന്നെ അടയിരിക്കുകയായിരുന്നോ 😬😬😬"
ഇന്നെന്തായാലും നല്ല ഊക്ക് കിട്ടും എന്ന് ചിന്തിച്ചു കൊണ്ട് സാന്ദ്ര വീട്ടിലേക്ക് നടന്നു.
ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു കക്ഷി.... സാന്ദ്ര ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി.
"കൊള്ളാമെടീ... ആശാന്റെ നെഞ്ചത്ത് തന്നെ ആദ്യ പരീക്ഷണം....."
അത് കേട്ടതും സാന്ദ്ര ചിരിച്ചു പോയി....
"ഒരു കൈയബദ്ധം...പെട്ടന്ന് പ്രൊഫൈൽ കണ്ടപ്പോ... ഒരാവേശത്തിന്.... "
"കൊള്ളാം.... കൊള്ളാം..."
"😌😌...
അല്ല,എന്താ ഷർട്ട് ഒക്കെയിട്ട്? ഇന്നും ഡേറ്റ് കൂട്ടാൻ വരുവോ?"
"ഇല്ലാ.... ഈ ഡേറ്റിനെ welcome ചെയ്യാനിരുന്നതാ😌😌..... "
സണ്ണി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അതു പറഞ്ഞതും എത്ര തടഞ്ഞിട്ടും സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു.... അത് സണ്ണി കാണുന്നതിനും മുന്നേ അവൾ സ്റ്റെപ്പ് കയറി മുകളിലേക്കോടി....
അന്ന് രാത്രി ട്യൂഷൻ പിള്ളേരുടെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ സാന്ദ്രക്ക് താഴെ നിന്നും വിളി വന്നു...
"ടീച്ചറേ... ഒരു മന്തി കഴിക്കാൻ കൂടാവോ?"
"ഹോ... വേണേൽ ഒരെണ്ണം മൊത്തം കഴിക്കാം..."
സാന്ദ്ര വിശന്നു വലഞ്ഞിരിക്കുകയായിരുന്നു....
"എന്റെ കൂടെ ഒരുത്തനും കൂടിയൊണ്ടേ... ഇനീപ്പോ അവനെ കണ്ട് വന്ന വഴിക്ക് തിരിഞ്ഞോടാൻ നിൽക്കരുത്... "
സണ്ണി ആദ്യമേ മുന്നറിയിപ്പ് കൊടുത്തു.
സാന്ദ്ര ചിരിച്ചു കൊണ്ട് കാൾ വെച്ചു.
"ദേ, ആ
💬 Comments
View all comments